മഴാക്ഷരങ്ങള് എന്നൊരു വാക്കുണ്ടോ..? അതിനു മഴയുടെ അക്ഷരങ്ങൾ എന്നൊരു അര്‍ഥം ഉണ്ടോ..? ഇന്നലെ അമ്മയെ വിളിച്ചപ്പോള്‍ നാട്ടില്‍ മഴ തുടങ്ങി എന്നറിഞ്ഞു. സന്തോഷം. രാമന് തോട് വീണ്ടും കര കവിഞ്ഞു ഒഴുകട്ടെ.. മിനി സ്റേഡിയം മഴയില്‍ ചളി വെള്ളത്തിന്റെ ചെമ്പട്ടുടുത്ത് കുതിര്‍ന്നു കിടക്കട്ടെ.! വെയില് വെന്ത പാലോറ മലയും, കരിഞ്ഞുപോയ പടങ്ങളും, തീക്കല്ല് പെറ്റ ചെമ്മണ് പാതയും,വേനല്‍ കൊടുതി വറുത്ത ഗ്രാമീണ മനസ്സുകളും ഇനി മഴയുടെ സ്നേഹ ലാളത്തില് കുതിര്‍ന്നലിയട്ടെ.!
അമ്പല പറമ്പില്‍ നിന്നും ബാലേട്ടന്റെ തൊടിയിലേക്ക് ചെളി വെള്ളം ശറപറ ഒഴുകുന്നുണ്ടാവും..ശശിയേട്ടന് ചാലപ്പറ്റ മെയിന്‍ ഇലക്ട്രിക് പോസ്റ്റിലെ ഫ്യൂസ് അടിചുപോവുമ്പോഴൊക്കെ വീണ്ടും, വീണ്ടും കെട്ടി ഭ്രാന്തു പിടിച്ചിട്ടുണ്ടാവണം. പാവം.. ഞാന്‍ നാട്ടിലുണ്ടെങ്കില്‍ അവരെ സഹായിക്കുമായിരുന്നു. ഇനി ഈ KSEB ക്കാര്‍ക്ക് പണി കുറച്ചു കൂടും.. കൂടട്ടെ.. ജലജ ചേച്ചിയും, പാല്ക്കാരന് രാമേട്ടനും, പയിന്റെര് രമേശേട്ടനുമൊക്കെ തങ്ങളുടെ പുര നേരത്തെ തന്നെ മേഞ്ഞിട്ടുണ്ടാവും..ശ്രീമോള് ചിലപ്പോള്‍ സ്കൂളില്‍ പോയിട്ടുണ്ടാവില്ല..കള്ളമടി.. മഴയോടൊപ്പം ഇടിയും കൂടി വരുമ്പോള്‍ പറയാന്‍ ഒരു കാരണവുമായല്ലോ..? അവള്‍ക്കു സപ്പോര്‍ട്ടായി അമ്മമ്മയും ഉണ്ടാവും..! ദിവ്യ ചേച്ചിയുടെ വീട്ടില്‍ കണ്ണനും തുംബയം തൊട്ടിലില്‍ കിടന്നു പേടിച്ചു കരയുന്നുണ്ടാവും, അവരുടെ ആദ്യത്തെ മഴക്കാലമാണ്..പുതുമയെക്കാളും ഭയമ്മയിരിക്കും ആദ്യം ഉണ്ടാവുക..ആതാകശ്ശേരി കുളമോഴുകി വയലിലേക്കും വയലോഴുകി കുളത്തിലേക്കും എത്തിയിരിക്കും. തോട്ടിലൂടെ ഒഴുകി വരുന്ന തേങ്ങകള്‍ എടുക്കാനായി ചില സൂത്ര പണികളൊക്കെ ഒപ്പിച്ച്കണ്ണേട്ടന് രംഗത്തെത്തിയിരിക്കും. അരയില്‍ തോര്‍ത്ത് ചുറ്റി ഷേട്ടിനു അടിയില്‍ ഒളുപ്പിച്ച് വീട്ടുകാര്‍ കാണാതെ പിള്ളേര് രാവിലെ തന്നെ തോട്ടിലെക്കോ വയലിലെക്കോ ഇറങ്ങിയിട്ടുണ്ടാവും.. കേനാലുകളൊക്കെ അടച്ചിട്ടുണ്ടാവും, എങ്കിലും അതില്‍ വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാവും.. മാമ്പോയില്‍ ഹോസ്പിറ്റലില്‍ രാവിലെതന്നെ നല്ല തിരക്കായിരിക്കും, ചുമയുടെയും, വലിവിന്റെയും, കുട്ടികള്‍ കരയുന്നതിന്റെയുമൊക്കെ ശബ്ദം ഉയര്‍ന്നു തന്നെ കേള്‍ക്കാം. ചെക്കന്മാര് കുട എടുക്കാതെ കുടയെടുക്കാതെ പെമ്പില്ലെരോടു ലിഫ്റിനു വേണ്ടി തെണ്ടുന്നുണ്ടാവും. " നാറാത് " റോഡ് ചളിയില്‍ മലര്‍ന്നു കിടക്കുകയായിരിക്കും, ഇനി മഴ പോകുന്നതുവരെ ഓട്ടോ ക്കാരെ ആ രൂട്ടിലേക്ക് വലുതായി പ്രതീക്ഷിക്കേണ്ട, midhu വിന്റെ വീടിനു ബെക്കിലുള്ള കല്ല് വെട്ടു കുഴിയില്‍ വെള്ളം നിറഞ്ഞിട്ടുണ്ടാവണം, ഇത്തവണ അവന് അവന്റെ സ്നേഹിതന്മാരെ കൊണ്ടുവന്നു അതില്‍ ട്യുബ് കെട്ടി ഇറങ്ങി കളിക്കുമോ..? സാധ്യത ഇല്ല..എങ്കിലും മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ അവന് അതും അതില്‍ അപ്പുറവും ചെയ്യും.. അനുഭവം ഗുരു.
ഷിജുവേട്ടന് ഇപ്പോള്‍ ഇതു ചെയ്യുകയാവും, ഉമ്മറത്ത് ചാര് കസേരയില്‍ കാലും നീട്ടി ഇരുന്നു സംഗീതേചിയോട് കടുപ്പത്തിലൊരു കട്ടന്‍ ചായക്കും ഒടര്‍ ചെയ്തു അടര്‍ന്നു മഴാക്ഷരങ്ങളെയും നോക്കി കവിത എഴുതുന്നുണ്ടാകുമോ..? അതോ കടക്കാര് കാണാത്ത ദൂരെയെവിടെയെങ്കിലും പൊയ് സാണ്ട്രോ അടിച്ചപ്പോള്‍ പറന്ന മഹാഗണിയുടെ പൊടിയില്‍ മുങ്ങി കൊട്ടുവടിയും ഉളിയുമോക്കെയായി കുടുമ ഉണ്ടാക്കുകയായിരിക്കുമോ..?
നാട്ടിലെ എന്റെ പ്രിയ സ്നേഹിതര്‍ വിഷ്ണു എന്നാ വിച്ചുവും സുബിന് ലാല്‍ എന്നാ സുബിയും ഇപ്പൊ എവിടെ ആയിരിക്കും, മഴാക്ഷരങ്ങള് വിതറുന്ന സംഗീതവും നുകര്‍ന്ന് ഉള്ളിയേരി ജങ്ങ്ഷനിലെ ഇക്കയുടെ കടയിലിരുന്നു ഗ്രീന്‍പീസ് കഴിക്കുന്നുണ്ടാവുമോ ? അതോ വായന ശാലയിലോ മറ്റോ ഇരുന്നു ക്രിക്കറ്റ് കളി കാണുക യായിരിക്കുമോ, ഇനി ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നില്ക്കുന്ന പെമ്പില്ലേര്ക്കിടയില്...!
വായന ശാല സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്ന ആ undakanu ഉള്ള ആ പെണ്ണ് ഇപ്പൊ ആരെ കുറിച്ചായിരിക്കും ആലോജിക്കുന്നുണ്ടാവുക, ആരെ കുരിച്ചാലോജിക്കാന് .. പുതുതായി വാങ്ങിയ നോട്ടു ബുക്കുകളുടെയും ടെക്സ്റ്റ് ബുക്കുകളുടെയുമൊക്കെ ചട്ടകള് ചുവന്നതോ ബിസ്ക്കട്ടിന്റെ പറസ്യമുള്ളതോ ആയ കടലാസുകൊണ്ട് അവളിപ്പോ വൃത്തിയായി പൊതിഞ്ഞു മേശപ്പുറത്തു നിരത്തുന്നുണ്ടാവും..
വീട്ടില്‍ അമ്മയുടെ
കാര്യം
ആലോചിക്കുമ്പോള്‍
ഒരു വിഷമം.. വീട്ടിലെ തുനികലായ തുണികള്‍ മുഴുവനും അലക്കി വെളുപ്പിച്ചു ഉണക്കാന്‍
നന്നേ ബുദ്ധി മുട്ടുന്നുണ്ടാവും..ഒരു വാഷിന് മെഷീന്
ഉണ്ടായിരുന്നെങ്കില്‍ കാര്യം എളുപ്പമായേനെ..! പക്ഷെ, ഇടി വരുന്ന സമയം നമ്മള്
ഇത്തരത്തിലുള്ള ഇലക്ട്രോണിക് സാധന ങ്ങള് ഒന്നും ഉപയോഗിക്കാന്‍ പാടില്ല..
പത്രമെടുതാല് എന്തൊക്കെ വാര്‍ത്തകള മഴക്കാലം കാണുന്നത്..മിന്നലടിയെട്ടു, കിണറുകള്‍ താഴ്ന്നു, ചുമരുകള്‍ പിളര്‍ന്നു, തെങ്ങ് വീണു വീട് തകര്‍ന്നു, മഴക്കാലം ഏറെ ശ്രദ്ധയോടെ
വേണം ജീവിക്കാന്‍,
റോഡ്
അപകടങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.. ഡ്രൈവര്‍ മാരൊക്കെ കൂടുതല്‍
ശ്രദ്ധിച്ചുവേണം മഴക്കാലം വണ്ടി ഓടിക്കാന്‍ .. വഴിയാത്രക്കൌടെ ദേഹത്ത് ചളി അഭിഷേകം
ചെയ്യരുത്.. അമിത വേഗത കാണിച്ചു അപകടം വരുത്തി വെക്കരുത്.. എല്ലാ
വഴികളും പൂപ്പല്‍ പിടിച്ചതായിരിക്കും.. അശ്രദ്ധമായി ഒന്ന്ചവിട്ടിയാല് ഊര
കുത്തിയുള്ള നിലം പതിക്കല്‍ ഷുവര്‍ .. തെങ്ങ് കയറ്റക്കാര്‍
കയറ്റക്കാര്‍ സൂക്ഷിക്കുക..
എന്തൊക്കെയായാലും
മഴക്കാലം ഒരു ആഘോഷം തന്നെയാണ്.. ഇവിടെയും മഴ പെയ്യാറണ്ട്.. ചിലപ്പോള്‍
ആലിപ്പഴം വീഴാറുണ്ട് എന്ന് കേട്ടു.. ആ സമയം വെയില് വെന്ത വഴിയോരങ്ങളിലേക്ക് പോയാല്‍ മണല്‍
തരികള്‍ കരയുന്ന മണമടിക്കാറണ്ടത്രേ..!
ഡാ ലിജേഷേ കുവൈറ്റിലെ മഴയെ കുറിച്ച് ഇത് പോലെ ഒന്നെഴുതിക്കെ ഡാ
ReplyDeleteഅതെന്നേക്കാള് കൂടുതല്‍ അറിയാന്‍ കഴിയുന്നത് നിങ്ങള്‍ക്കല്ലേ അച്ചായാ..?
Deleteഅനുഭവിച്ചറിഞ്ഞ ആ വസന്ധകാലം ഇനി വെറും ഒരോര്‍മ്മ മാത്രമാവതിരിക്കട്ടെ.... സുഹൃത്തേ നിന്നില്‍ എനിക്ക് പ്രതീക്ഷയുണ്ട്...
ReplyDelete