ഈയ്യിടയായി
NOSTALGIA ഒരു രോഗമായി മാറുന്നുണ്ടോ എന്നൊരു സംശയം.. ഇന്നലെ രാത്രി
നേരത്തെ കിടന്നത് കൊണ്ടാവാം, ഇന്നോരല്പ്പം വൈകിയാണ് എണീറ്റത്. അലാറം സെറ്റ്
ചെയ്യാൻ മറന്നെങ്കിലും What's App ന്റെ ബോ ബോ ശബ്ദം മറക്കാതെ എന്നെ
ഉണർത്തി.. നോക്കുമ്പോ മ്മടെ ഒരു പഴയ ക്ലാസ് മേറ്റ്. നാലാം ക്ലാസിന്നു
തൊടങ്ങിയ ബന്ധം.. ( മാരണം.. അന്ന് മുതൽ തലേന്ന് ഒഴിഞ്ഞിട്ടില്ലയിരുന്നു. ) 2
വര്ഷമായിട്ടു യാതൊരു തര അഡ്രസ്സും ഇല്ലായിരുന്നെങ്കിലും
What's App ഇൽ ഇപ്പൊ പുള്ളി സജീവം.. അവന്റെ പൊരേലെ പശു ഒന്നാഞ്ഞു
ചാണകം ഇട്ടാൽ, പിടക്കോഴിയോന്നു ഉറക്കെ കരഞ്ഞാൽ, ഊണിനു സ്പെഷൽ ഒന്ന്
കൂടിയാൽ, അങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഫോട്ടോസും വീഡി യോസ്സുമൊക്കെ
ആയി അടുത്ത നിമിഷം അവൻ What's App ഇൽ എത്തും.
ഇത്തരം സന്ദർഭങ്ങളിൽ ആണ്, ഗൃഹ വിരഹ പീഡ, ഗൃഹാതുരത്വം, ഗതകാല സ്മരണ, സ്വദേശത്തു തിരിച്ചെത്താനുള്ള ആസക്തി, തുടങ്ങിയവയുടെ ഇംഗ്ലീഷ് പദം ആയ NOSTALGIA എന്നാ വാക്ക് എന്നിൽ ഒരു MANIAC ആയി പെരുമ്പറ കൊട്ടുന്നത്.. വോ ടയിം മേം, പാകൽ ജൈസേ ബാത്ത് കർതാഹെ..
അങ്ങനെ What's App ലൂടെ എണീറ്റ്, What's App ലൂടെ കുളി കഴിഞ്ഞു, What's App ലൂടെ ചായയും കുടിച്ചു , What's പ്പ് ലൂടെ നടന്നു 8 മണിക്കുള്ള ഡ്യൂട്ടിക്ക് എത്തിയപ്പോൾ പതിവുപോലെ HONEST ( ഞാൻ ജോലി ചെയ്യുന്ന കമ്പനി ) ലെ ക്ലോക്കിൽ സമയം എട്ടര കഴിഞ്ഞിരുന്നു.
എന്താ ചെയ്യാ , അവന്മാരോട് പറയാൻ പറ്റ്വോ, ഈ ഗൃഹ വിരഹ പീഡ യുടെയും, ഗൃഹാതുരത്വ ത്തിന്റെയും , ഗതകാല സുഖ സ്മരണ യുടെയുമൊക്കെ ഇംഗ്ലീഷ് ലെ ഒറ്റവാക്കായ NOSTALGIA എന്നിൽ മൂർച്ചിച്ച കാരണം ലയിറ്റ് ആയി പോയെന്നു.. ഛെ...

No comments:
Post a Comment