Tuesday, February 11, 2014

Fake FB id frm Vipi Nanmanda

കുറച്ചു നാൾ മുൻപ് വരെ fb യിൽ വലതു ഭാഗത്തായി ഒരു സുന്ദരി കൊച്ച് ഏഡിംഗ് ഓപ്ഷനിൽ കത്തി നിൽപ്പുണ്ടായിരുന്നു .. നല്ല നീണ്ട കണ് പീലികൾ.. ,ഇടതൂർന്ന മുടിയിഴകൾ.. ചന്തനക്കുറി , ആകെ മൊത്തം ഒരു മോനിഷ കട്ട്..ചന്തം കണ്ടപ്പോ അവളുടെ പ്രൊഫൈൽ ഓപ്പണ്‍ ചെയ്തു നോക്കി.. അല്ല അതാരായാലും എന്റെ പ്രായമാണെങ്കി ചെയ്യുന്നതല്ലേ..?

അന്നവൾ അതിൽ ഇങ്ങനെ എഴുതിയിരുന്നു..

" ഇത്ര തവണ കുളിക്കുന ഒരാളെയും ഞാൻ കണ്ടിട്ടില്ല.ഭർത്താവുമൊത്തു ള്ള വഴക്ക് കഴിഞ്ഞ് നെല്ല് കുത്ത് കഴിഞ്ഞു, ചക്കു നുറുക്ക് കഴിഞ്ഞ് , വൈകുന്നേരത്തെ കാപ്പി കഴിഞ്ഞു, അയൽ വീട്ടിൽ നിന്നുള്ള വിരുന്നു കഴിഞ്ഞു, കുളിച്ചു പ്രസാദ വതി ആകുമായിരുന്നു എന്റെ സുമിത്രേച്ചി.. !

മരണത്തെ ഇത്രയും യാദൃശ്ചികവും പോടുന്നനെയുമാക്കാൻ സുമിത്രേച്ചിക്കെ കഴിയു.."

Grate ..! ഞാൻ മനസ്സില് പറഞ്ഞു !

( കുറച്ചു ദിവസങ്ങള്ക്ക് ശേഷം ഞാൻ ഒരു ഫിലിം കണ്ടു.. " ഇത്ര മാത്രം " അതിൽ അവളന്ന് അവളുടെ വാളിൽ എഴുതിയ അതേ ഡയലോഗ്..! )

അപ്പോഴാണ്‌ മ്യൂച്ചൽ ഫ്രണ്ട് ആയി നമ്മളെ പണ്ട് പഠിപ്പിച്ച ഒരു മാഷും അങ്ങേരുടെ മോനും അതിൽ ഉണ്ടെന്നു കണ്ടത്.. പിന്നെ അവിടെ അധിക നേരം നിക്കാൻ തോനിയില്ല.. ഒരിക്കെ തന്റെതല്ലാത്ത ഒരു പ്രണയ കേസിൽ അങ്ങെരെന്നെയും അങ്ങേരുടെ മോനെയും ഓഫീസിലേക്ക് വിളിപ്പിച്ചു നല്ലപോലെ സ്നേഹിച്ചു വിട്ടതാണ്.. ഹോ.ഇപ്പോഴും കൈ വെള്ള വേദനിക്കുന്നു അതോർക്കുമ്പോ..! ( ഹൈ സ്കൂളിൽ പഠിക്കുമ്പോ.. )

അതിന്റെ പിറ്റേ . ദിവസം.. .ചൊവ്വ.. എന്റെ വീക്ക് ഓഫ് ഡേ..

രാവിലെ എണീക്കും മുൻപ് പുതപ്പിനുള്ളിൽ വച്ച് തന്നെ fb ഓപ്പണ് ചെയ്തു..

ഭും..! ദാ കിടക്കണ് .. അവളുടെ ഓര് ഫ്രണ്ട് റിക്വസ്റ്റ്.. ഈശ്വര ..! ഇതെന്തു മറിമായം. എന്നെ എങ്ങനെ ലവൾക്ക്.. ഞാനുടനെ അക്സപ്റ്റ് ചെയ്തു.. അത് ചെയ്യേണ്ട താമസം ദാ വരുകയായി ചാറ്റിങ്ങ് മഴ..

“ hi…
Hallo..
Entha reply tharaathath… ”

(ജാട കാരണം ഞാൻ റിപ്ലേ കൊടുക്കാനൊന്നും പോയില്ല )

ചുമ്മാ അവളുടെ ചട്ടിങ്ങ്സും നോക്കി കുറെ അങ്ങനെ കിടന്നു.. അപ്പളാ കഥയില ശരിക്കും ട്വിസ്റ്റ്‌ സംഭവിച്ചത്..

“ Da .. aliya.. ithu njaanaa.. vipi ..’Namanda vipi’ .. ”

“ Aaru ... surendran maashde..? “

“Ys..”

ഡിം…

മ്മളെ പണ്ട് തല്ലിയ ആ മാഷ്ടെ മോനെ.. " വിപി , വിപി നന്മിണ്ട..." എന്താ ല്ലേ..? സുക്കർ ബർഗിനെ കണ്ടാ ചൊദിക്കായിരുന്നു..fb യൂസർ മെയിൽ ആണോ ഫീ മെയിൽ ആണോ എന്ന് അറിയാൻ കുറച്ചൂടെ മെച്ചപ്പെട്ട എന്തേലും ഓപ്ഷൻസ് ഒന്നുണ്ടാക്കി തരാമോ എന്ന്..

നാറിയത് നാറി.. ഇപ്പോഴും ആ പ്രൊഫയിൽ 100 മയിൽ സ്പീഡിൽ ഓടിക്കൊണ്ടിരിക്കയാണ്.. എന്താവുമോ എന്തോ..?

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...