Friday, April 23, 2010

പ്രണയം, ഒരോർമ്മക്കുറിപ്പ്‌,

                                  കാലയവനികക്കപ്പുറത്തു നിന്നാണ് ഞാനിതെഴുതുന്നത് .. ഇപ്പോഴെനിക്ക്‌ വര്‍ത്തമാന കാലത്തിന്റെ നീരൊഴുക്ക് അറിയാന്‍ സാധിക്കുന്നില്ല..  ചുറ്റിലും ഭൂതകാലം തിങ്ങി നിറയുകയാണ്.. നിന്റെ പൊട്ടിച്ചിരികളും കുപ്പിവള കൊഞ്ചലുകളും ഞാന്‍ കേള്‍ക്കുന്നു.. തൊടിയിലെവിടയോ പാദസരം കളഞ്ഞു പോയ ആവലതിയുമായ് നീ അരികില്‍ വരുന്നു.. പറയന്‍ കുന്നിലെ സൂര്യോദയം കാണാനും, ചതുരംഗം കളിക്കാനും അമ്പലത്തില്‍ പോകാനുമൊക്കെ നിനക്ക് ഞാന്‍ തന്നെ വേണമായിരുന്നു..



നിനക്ക് തരാനായി ഗോപിയേട്ടനെ കൊണ്ട് പറപ്പിച്ച ആറു എളോര്‍മാങ്ങയില്‍ ഒന്ന് ഉടഞ്ഞതായത് കൊണ്ടത്‌ ഞാന്‍ തന്നെ തിന്നു.. ബാക്കി അഞ്ചെണ്ണം നിനക്കുള്ളതാണ്..ഉടഞ്ഞതൊന്നും നീ തിന്നണ്ട.. നിനക്ക് തരുന്നതെന്തും നല്ലതായിരിക്കനമെന്ന നിഷ്കര്‍ഷത എനിക്ക് പണ്ടേ ഉണ്ടായിരുന്നു.. അതുകൊണ്ട് മാത്രമാണ് വല്യേട്ടന്‍ നിനക്ക് തരാന്‍ തന്നു വിട്ട നാരങ്ങ മിട്ടയികള്‍ ഞാന്‍ ചാടി കളഞ്ഞത് ..അവനതില്‍ കൊതി മൂത്ത് നക്കിക്കാണും..ഒരാര്‍ത്തിപണ്ടാരമാണ് എന്റെ വല്യേട്ടന്‍ .. അതുപോലെ മുന്‍ ശുണ്ടിക്കാരനും.. ഒരിക്കല്‍ അവന്റെ മേശപ്പുറത്ത് വച്ച തടിച്ചുരുണ്ട മാഷിപ്പെന്നു ഒന്നെടുത്തെഴുതിയതിനു ചെവി പൊട്ടും വരെ അവന്‍ ചീത്ത പറഞ്ഞിട്ടുണ്ട്..പിന്നെ അന്ന് നിനക്ക് നാരങ്ങ മിട്ടായി തരാത്തതിതിന്നു അടിക്ക്യേം ചെയ്തു.. അതിലൊന്നും എനിക്ക് ദേഷ്യമില്ല.. എന്നാല്‍ അന്നവന്റെ മുറീല്‍ തലാനക്കടിയിലൊരു സാദനം ഞാന്‍ കണ്ടു പിടിച്ചിരുന്നു.. നീല പാവാടയും ബ്ലൌസും ഇട്ടു നിക്കുന്ന നിന്റെ ഒരു കളര്‍ ഫോട്ടോ .. ആരാ അത് അവിടെ കൊണ്ടുവന്നു വെച്ചത്.. അവനതും നോക്ക്യാണോ കിടന്നുറങ്ങണത്.. നിന്നെ എന്തിനാ ആ തീറ്റ പണ്ടാരം നോക്കുന്നത്..

മോഹിക്കണതെന്തും തട്ടിഎടുക്കുന്ന കാര്യത്തില്‍ വല്യേട്ടന്‍ പണ്ടേ മിടുക്കനാണെന്ന കാര്യം ഓര്‍ത്തപ്പോള്‍ അറിയാതെ എന്റെ കണ്ണുകള്‍ നിറഞ്ഞു..
ഒരു പക്ഷെവല്യേട്ടന്‍നിന്നെമോഹിക്കനുണ്ടാവ്വോ ..


' പാറുഅമ്മെ ... വല്ല്യേട്ടന്റെ കല്യാണത്തിന് പന്തലില്‍ വെള്ളം കൊടുക്കനത് ആരാന്നരിയ്യോ ഈ ഞാനാ  '


ഞാനൊരിക്കല്‍ പാറു വംമയോട് പറഞ്ഞു.

'അതിനെന്താ കുട്ട്യേ ..മോന്‍ തന്ന്യാ വെള്ളം കൊടുക്കേണ്ടത്..പിന്നെ വെള്ളപത്രോക്ക്യയിട്ടു പന്തലില്‍ വല്ല്യ ഗമയില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഈ പാറു അമ്മയെ മറന്നു പോകണ്ടിരുന്നാ മതി..'

ആ സ്ത്രീ തന്റെ ഉറവ വറ്റാത്ത വാക്കുകളാല്‍ മറുപടി വിട്ടു ..


'അതിനു പാറുവമ്മേ വല്യേട്ടന്‍ ആരെയ കല്യാണം കഴിക്യാ '


അടക്കാനാവാത്ത ആകാംഷയോടെ ഞാന്‍ ചോദിച്ചു ..അതരെയായാലും നിന്നെയവരുതെ എന്ന് മനസ്സില്‍ ഒരു നൂറു തവണയെങ്കിലും  പ്രാര്‍ഥിച്ചു  കാണും ..

'നല്ല സിനിമ ക്കാരിയെ പോലുള്ള പെണ്ണിനെ മോന്റെ അച്ഛന്‍ തന്നെ കണ്ടു പിടിച്ചു കൊണ്ട് വരില്ല്യെ '

അതും പറഞ്ഞു ആ സ്ത്രീ തന്റെ അന്ത്യമില്ലാത്ത അടുക്കള ജോലിയിലേക്ക് ഊളിയിട്ടു..


'ഹോ ' മനസ്സില്‍ എന്തെന്നില്ലാത്ത ആശ്വാസം ..വല്യേട്ടന്‍ കല്യാണം കഴിക്കാന്‍ പോകുന്നത് സിനിമ നടിയെ പോലുള്ള പെണ്ണിനെയാണ് ..സിനിമാനടിമാര് ഇടയ്ക്കിടെ തല ചൊറിയാറില്ല.. എന്നാല്‍ നീ അങ്ങനെയല്ല ഇടയ്ക്കിടെ തലച്ചോറിഞ്ഞു കൊണ്ടേ ഇരിക്കും ..നീ നിന്റെ നെറ്റി എന്റെ    നെറ്റിയോടു ചേര്‍ത്ത് വക്കുമ്പോള്‍  എനിക്ക് പെന്‍ കൂടുമെന്ന് പറഞ്ഞു ഞാന്‍ നിന്നെ തല്ലാറുണ്ട്..അപ്പോല്‍ നിനക്ക് വാശിയാവും..നീ നിന്റെ തലകൊണ്ട് എന്നെ കുത്താനായി പിറകെ ഓടും ...



                                                ഒരിക്കലൊരു മഴക്കാലത്ത്‌ അമ്മിണി പശുവിനൊരു കുഞ്ഞു വാവ ഉണ്ടായപ്പോള്‍ പലുവങ്ങുവാനായി  നീ എന്റെ അമ്മയുടെ അടുത്ത് വന്നു ...പുറത്തു ചിന്നി പ്പെയ്യുന്ന മഴയില്‍ ഞാന്‍ ഉടുതുണിയില്ലാതെ കളിക്കുകയായിരുന്നു .. നിന്റെ പാദസരത്തിന്റെ കിലുക്കം എങ്ങനെയോ എന്റെ കാതുകളില്‍ വന്നു തട്ടി.. ഞാന്‍ തിരിഞ്ഞു നോക്കുമ്പോഴേക്കും നീ തലകൊണ്ട് കുത്താനായി എന്റെ പിറകില്‍ എത്തിയിരുന്നു...പെട്ടെന്ന് ഒരു ഇടിമിന്നല്‍ പോലെ എന്നില്‍ കത്തിപ്പടര്‍ന്ന നഗ്നതാ ഭോതം അമ്മെ എന്ന് വിളിച്ചുകൊണ്ടു ഞാനോടി..എളോര്‍ മാവിന്റെ ചോട്ടിലെ അലക്ക് കല്ലില്‍ ചവിട്ടി വിറകു പുരയുടെ പിന്നിലേക്ക്‌ ചാടിയപ്പോഴേക്കും നിലത്തു വീണു.. പിന്നീട് എണീറ്റത് ചോര ഒലിക്കുന്ന നെറ്റിയുമായിട്ടാണ്.. പാറു അമ്മയാണ് ആദ്യം കണ്ടത്.. അതിനുശേഷമേ നീ കണ്ടിരുന്നുള്ളൂ..അന്ന് കരഞ്ഞു ബഹളമുണ്ടാക്കിയത് നഗ്നനായി നില്‍ക്കുന്ന എന്റെ മുന്നീല് നിന്നും നിന്നെ അകറ്റാന്‍ വേണ്ടി ആയിരുന്നു... പിന്നീടതും പറഞ്ഞു നീ എന്നെ എത്ര കളിയാക്കിയിരിക്കുന്നു..

                                              കാലങ്ങളങ്ങനെഓരോന്നായി കൊഴിഞ്ഞു പൊയ് ..എളോര്‍മാവ് പൂക്കുകയും കായ്ക്കുകയും ചെയ്തു.. ഇന്ന് നീ വല്ല്യേട്ടന്റെ സ്നേഹിതയായ ഭാര്യയാണ്..എന്നാല്‍ ആ സ്നേഹത്തോട് എനിക്ക് അസൂയയോ കുശുമ്പോ ഒന്നും തന്നെ തോനിയിട്ടില്ല.. കാരണം നിനക്ക് തരുന്നതെന്തും നല്ല തായിരിക്കണം എന്നാ നിഷ്ക്കര്‍ഷത എനിക്ക് പണ്ടേ ഉണ്ടായിരുന്നു...!

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...