Wednesday, September 24, 2014

എക്ണോമിക്സ്‌ ക്ലാസിലെ പേപ്പര്‍ ബോള്‍ നിര്‍മ്മാണം..

ഒരു വെള്ളിയാഴ്ച ദിവസം രണ്ടാമത്തെ പിരീഡ്. ഞാനതിന്നും വ്യക്തമായി ഓര്ക്കുന്നു.. എന്റെ + 2 പഠന കാലം ആയിരുന്നു അത്..

ഒരു കയ്യിൽ എക്നൊമിക്സിന്റെ റ്റെക്സ്റ്റും ചെറു ചോക്ക് കഷ്ണങ്ങളും, മറു കയ്യിൽ ഒരു കുഞ്ഞി ടെസ്റെരുമായി പതിവുപോലെ ചിരിച്ച മുഖവും കൊണ്ട് ടീച്ചർ അന്നും ക്ലാസിൽ വന്നു.. കുഷലാന്ന്യെഷനങ്ങൽക്കു ശേഷം അവർ എക്നൊമിക്സിന്റെ ക്ലാസ് തുടങ്ങി. ഒരു ഹാർമോ ണിയത്തിന്റെ ശ്രുതിയിൽ ഗായകന്റെ മധുരമായ ശബ്ദം ലയിക്കുന്നത് പോലെ ബോഡിൽ ചോക്ക് ചോക്ക് വച്ച് ഉരസുംബോഴുണ്ടാവുംന്ന ആ പരുക്കാൻ ശബ്ദ തോട് ടീച്ചറുടെ സ്വത ശുദ്ധമായ ശബ്ദം ഇഴികി ചേർന്നു.. 

ഏവരും നിശബ്ദം..പൊതുവെ ഒരു ക്ലാസിനോടും താല്പ്പര്യം കാണിക്കാതിരുന്ന ഈ ഉള്ളവനാനെങ്കിൽ ബോറടിച്ചിട്ടു ഒരു നിവർത്തിയും ഉണ്ടായിരുന്നില്ല.. കയ്യിൽ കിട്ടിയ പെപ്പെർ തുണ്ടുകലെടുത്ത് പെപ്പെർ ബോളുകൾ ഉണ്ടാക്കി കൂട്ടി വച്ചു, ഒരവസരം കിട്ടുമ്പോഴൊക്കെ അതെടുത്തെറിഞ്ഞു മറ്റു കുട്ടികളെ ശല്ല്യം ചെയ്തു.. അങ്ങിനെ ഇരിക്കുമ്പോഴാണ് ടീച്ചറുടെ അരക്കെട്ടിനും സാരി മടക്കി കുത്തിയതുമായ സ്ഥലത്ത് ഒരു പെപ്പെർ ബോളിനു ഇരിക്കാൻ സ്ഥലമുണ്ട് എന്ന് ഞാൻ കണ്ടെത്തിയത്.. പിന്നൊന്നും ആലോചിച്ചില്ല. രണ്ടു പെപ്പെർ ബോളുകൾ എടുത്ത് ചുമ്മാ ഒരു രസത്തിനു ഞാനവിടെ എന്റെ ഉന്നം പരീക്ഷിച്ചു.. എന്റെ സമയദോഷത്തിനു അതവിടെ പൊയ് നിൽക്കുകയും ചെയ്തു.. പൊടുന്നനെ എന്നെ പോലും ഞെട്ടിച്ചു കൊണ്ട് ക്ലാസിന്റെ നാനാ ഭാഗത്ത് നിന്നും പെപ്പെർ ബോളുകൾ അവിടെ വന്നു നിറഞ്ഞു.. എന്റെ ക്ലാസ് മറ്റ്സിനു അത്രക്ക് ഉന്നം ഉണ്ടെന്നു ഞാനന്നാണ് മനസിലാക്കിയത്.. പെട്ടെന്ന് ബെൽ മുഴങ്ങി.. ഇതൊന്നും അറിയാതെ ടീച്ചർ ക്ലാസിൽ നുന്നുംവെളിയിലെക്കു പൊയ്.. അപ്പോഴാണ് എന്റെ മണ്ടത്തരത്തിന്റെ സീരിയസ്നസ്സ് എനിക്ക് മനസിലായത്. ഞാനോടി വെളിയില വന്നു, ടീച്ചർ അറിയാതെ അത് തട്ടിമറ്റാൻ ഒരു ശ്രമം നടത്തി. പക്ഷെ അത് ടീച്ചർ തന്നെ എടുത്തു കളഞ്ഞു കൊണ്ട് എന്നെ ഒരു നോട്ടം നോക്കി നടന്നകന്നു പൊയ്.. മനസ്സില് പിന്നെ കുറ്റബോധം ആയിരുന്നു..


വീണ്ടും ബെൽ മുഴങ്ങി..വരാന്ത ശൂന്യമായി, ക്ലാസ്മുറി ബഹളമയം.. പെട്ടെന്ന് വീണ്ടും എക്കനൊമിക്സിന്റെ ടീച്ചർ ക്ലാസിലേക്ക് വന്നു, വാത്സല്ല്യം തുളുമ്പുന്ന ഒരു നോട്ടത്തിൽ ഏവരും ശാന്തം, വീണ്ടും നിശബ്ദത.. ടീച്ചർ തുടർന്നു.." നിങ്ങളെ ഞാനിതുവരെ അടിക്കുകയോ, വെദനിപ്പിക്കുന്ന രീതിയിൽ വഴക്ക് പറയുകയോ ചെയ്തിട്ടില്ല ഉവ്വോ..? "ഇതെൻറെ പെപ്പെർ ബോളിനെ കുറിച്ചാണ് പറഞ്ഞു വരുന്നതെന്ന് മനസിലാക്കാൻ എനിക്കത്രക്കൊന്നും സമയമൊന്നും വേണ്ടി വന്നില്ല..ടീച്ചറുടെ ശബ്ദം ഇടറി തുടങ്ങി.." പറ.. നിങ്ങളിൽ ആരാ ഇത് ചെയ്തെ.. ഇനി അത് അറിഞ്ഞിട്ടേ ഞാൻ നിങ്ങള്ക്ക് ക്ലാസ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നുള്ളൂ.. "എന്റെ ഹൃദയത്തിൽ ഒരു പെരുമ്പറ മുഴങ്ങാൻ തുടങ്ങി.. ആ ചെയ്തത് ഞാൻ മാത്രമല്ല, പിന്നെ അത് മറ്റാരും ഏറ്റു എടുക്കാത്തത് കൊണ്ടും ഈ പ്രവര്ത്തിക്ക് തുടക്കം ഇട്ടതു ഞാനായത് കൊണ്ടും, ഞാൻ മുഖം താഴ്ത്തി മെല്ലെ എഴുന്നെറ്റു നിന്നു.. പത്തു പെപ്പെർ ബോൾ ഉണ്ടാക്കി ഒരു മിച്ചു ഉന്നം നോക്കിയാ എന്റെ പിറകിലിരിക്കുന്ന കൂട്ടുകാരന്റെ പേര് എന്റെ നാവിണ് തുമ്പത്ത് ഉണ്ടായിരുന്നു.. എങ്കിലും ഞാനത് പറഞ്ഞില്ല.. ഇനി അവരെയും കൂടി ടീച്ചറുടെ Bad listil പെടുത്തേണ്ട എന്നെനിക്കു തോന്നി..ഈ സംഭവം നടന്നിട്ട് ഇന്നേക്കു വർഷങ്ങൾ പലതു കഴിഞ്ഞു.. ഇന്നും ഹൃദയത്തിൽ ഒരു മുറിപ്പാടായി കിടക്കുകയാണ് എന്റെ പ്രീയപ്പെട്ട ടീച്ചറുടെ അന്നത്തെ ആ നിറഞ്ഞ മിഴികൾ..എന്റെ പ്രീയപ്പെട്ട ടീച്ചർ,മാപ്പ്,... എന്നെയെന്നല്ല, മറ്റൊരു കുട്ടിയേയും നിങ്ങൾക്ക് ശപിക്കാൻ കഴിയില്ല എന്നെനിക്കറിയാം.. എങ്കിലും...


ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...