വിറകു പുരയില്‍ നിന്നും എന്തോ ഒരു
ഇളക്കം കണ്ടിട്ട് കയറി നോക്കിയതായിരുന്നു..അപ്പോഴതാ അവിടെ നല്ല വെളുത്ത അഞ്ചു
പൂച്ച കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി നില്‍ക്കുന്ന ഒരു തള്ള പൂച്ച..
എനിക്ക് 13 വയസുള്ളപ്പോൾ അതായത് ഞാൻ എട്ടാം പഠിക്കുന്ന കാലം..സ്കൂൾ വിട്ടു കുന്നും മലയും കേറി
വീട്ടിലെത്തുന്ന വഴി എനിക്കൊരു പൂച്ചക്കുഞ്ഞിനെ കളഞ്ഞു കിട്ടി..നെറ്റിതടങ്ങളിൽ കുറി ചാര്ത്തിയ പോലെ കറുത് തടിച്ച നല്ല വരകളും മറ്റു ഭാഗങ്ങളിൽ നല്ല തൂ വെള്ളയും നിറഞ്ഞ ഒരു സുന്തരി പൂച്ച കുഞ്ഞ്.. ഞാനതിനെ വീട്ടില് കൊണ്ട് വന്നു വളര്ത്തി.. അച്ഛന് നേരിയ ഒരു എതിര്‍പ്പുണ്ടായിരുന്നു
എങ്കിലും കിട്ടുന്ന സമയമെല്ലാം ഞാൻ അതിന്റെ കൂടെ ചിലവഴിച്ചു,.. പാല്‍പൊടിചൂടുവെള്ളത്തിൽ കുറേശെ കലക്കി അതിൽ നന്നായി പഞ്ചാസാര ഇട്ടു അവൾക്കു കൊടുക്കും.. ഭക്ഷണം കഴിക്കുമ്പോൾ പൊരിച്ച മീനും കറിയും കൂട്ടി കുഴച്ച ചോറും അവള്ക്കായി മാറ്റി വച്ച് കൈ കെഴുകാൻ പോകുന്ന സമയം അവളുടെ പാത്രത്തിലേക്ക് ഇട്ടു കൊടുക്കും.. എന്നോട് നല്ല ഇണക്കമായിരുന്നു. " Rambo
" എന്ന് നീട്ടി വിളിച്ചാമതി. അതോടി വന്നു എന്റെ കാൽമടംബിൽ ഉരസാൻ തുടങ്ങും... അതിനെ എടുത്തു കളിക്കുന്നത് കൊണ്ട് അമ്മയുടെയും അച്ഛന്റെയും വക എത്രയോ ചീത്ത കേട്ടിട്ടുണ്ട്. ചിലപ്പോ തല്ലിലായിരിക്കും അവസാനിക്കുക..
എങ്കിലും വീട്ടില്‍ എല്ലാവര്ക്കും അവളെ ഇഷ്ടമായിരുന്നു.. എന്നാല്‍ വിധി മറ്റൊന്നായിരുന്നു,..
അധികനാൾ Rambo യ്ക്ക് ഞങ്ങളോടൊത്തു ജീവിച്ചു തീർക്കാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം.. അവളെ വീടിനുളിൽ കയറ്റാൻ മറന്നു പോയ ഏതോ ഒരു കാളരാത്രിയിൽ മറ്റേതോ ജീവിയുടെ കൂർത്ത പല്ലുകൾക്കിടയിൽ പെട്ട് എന്റെ പാവം Rambo ജീവൻ വെടിഞ്ഞു..
എന്റെ കാലുകള മെല്ലെയൊന്നു ചലിച്ചപ്പോൾ വിറകുപുരയിലെ ഓലമടൽ മെല്ലെയൊന്നു ഇളകി.ഇത് കേട്ട തള്ള പൂച്ച എന്നെ നക്കി ഒരു പ്രത്യേക ശബ്ദത്തോടെ ആക്രമിക്കാനെന്നോണം ആഞ്ഞു.. ഞാൻ വേഗം അവിടെ നിന്നും എണീറ്റ് വീടിനു വലതു വശത്തൂടെ നടന്നു.. മുൻപവിടെ ഒരു തോടൊഴുകിയിരുന്നു.... ഇപ്പോൾ അതിന്റെ ഓർമ്മ പോലും വരാത്ത വിധം അവിടം മണ്ണിട്ട് മണ്ണിട്ട് നികത്തിയിരിക്കുന്നു..
അന്നേ ദിവസം മുഴുവൻ മനസ്സിൽ എന്റെ Rambo ആയിരുന്നു.. ഒരു പക്ഷെ അവള്‍ ആ രാത്രിയിൽ വാതിലിനും ജനലിനുമൊക്കെ അടുത്ത് വന്നു എന്റെ പേര് വിളിച്ചു ഒരു പാട് കരഞ്ഞിട്ടുണ്ടാവാം.. രക്ഷിക്കാനായി കെഞ്ചിയിട്ടുണ്ടാവാം.. ഞാനൊന്ന് നീട്ടി വിളിച്ചാൽ ഓടി വന്നു എന്റെ കാൽമടംബുകളിൽ മുഖം ഉരസി പറ്റിക്കൂടുന്ന Rambo എനിക്ക് കേള്ക്കാൻ കഴിഞ്ഞില്ലല്ലോ നിന്റെ ആ വിളികൾ..