എല്ലാ സൗഹൃദങ്ങളും ഒടുക്കം ചെന്നെത്തുന്നത് തുടക്കത്തിൽ ഉണ്ടാവുന്ന ആ സൗഹൃദ ബന്ധത്തിൽ തന്നെ ആവണം എന്നില്ല.. ചിലപ്പോൾ അതിനു പ്രണയത്തിന്റെ ഭാവം വരും, മറ്റു ചിലപ്പോൾ അത് ഒന്നുമല്ലാതെയും ആയിത്തീരും, ഒന്നുമല്ലാതെ ആയിതീരുകയിൽ മറ്റൊന്നും സംഭവിക്കാനില്ല.. എന്നാൽ പ്രണയത്തിൽ ആവുന്നവർക്കിടയിൽ ചിലത് സംഭവിക്കും.. അതിൽ ഏറ്റവും വേദനാ ജനകമാവുന്ന ഒരു ഭാവമാണ് ആങ്ങള പെങ്ങൾ ഭാവം.. ഒരിക്കെ ചുംബനത്തെ കുറിച്ചും ഇക്കിളി പെടുത്തുന്ന നിമിഷങ്ങളെ കുറിച്ചും,സ്വപ്നം കാണുകയും, ആർത്തിയോടെ പരസ്പ്പരം പ്രണയ ചേഷ്ടകൾ കൈമാറുകയും ചെയ്ത കാമിതാക്കളിൽ ഒരാൾക്ക് പെട്ടെന്നെങ്ങനെ ആങ്ങള പെങ്ങൾ ബന്ധം കൊണ്ട് വരാൻ സാധിക്കും..
വെറുത്തു പോയ ആ ദിനത്തെ ഒരു നൊമ്പരം പോലെ ഓർക്കുകയാണ് എൻറെ +2 മെറ്റ്സും സർവ്വോപരി ആത്മ മിത്രവുമായ ആ തൊട്ടാവാടി.. വര്ഷങ്ങള്ക്ക് ശേഷം ഒരിക്കെ ഓർമ്മ പുസ്തകത്തിൽ പച്ച നിറമുള്ള അക്ഷരങ്ങളാൽ കോറിയിട്ടു തന്ന അവളുടെ ലാൻ ഫോണ് നമ്പർ തേടിപ്പിടിച്ചു ചെന്നെത്തിയത് അവളുടെ ഭർത്താവിന്റെ വീട്ടിലേക്കായിരുന്നു.. ഭാഗ്യത്തിന് ഫോണെടുത്തതും അവൾ തന്നെ.. ക്ലാവ് പിടിക്കാത്ത അവളുടെ ഓർമ്മകൾക്ക് മുന്നിൽ വർഷം ഇത്ര കഴിഞ്ഞിട്ടും എൻറെ ശബ്ദമോ പേരോ ഓർമ്മകളുടെ ഇടനാഴികയിൽ വച്ച് അവൾക്കു കൈമോശം വന്നിരുന്നില്ല..! എല്ലാ വിശേഷങ്ങളും ഉത്സാഹത്തോടെ പറഞ്ഞു തള്ളി.. ഒടുക്കം എങ്ങനെയോ അവന്റെ പേരും ഞങ്ങൾക്കിടയിൽ വന്നു.. പിന്നെ ഒരു നീണ്ട മൗനം.. അറിയാതെ ആണെങ്കിലും ഞാനും അതിൽ ഒരു നിമിത്തമായതിൽ അറിയാതെ എൻറെ ഹൃദയവും ഒന്നു പിടഞ്ഞു..
ജീവിതത്തിൽ ഒരിക്കെ പോലും പ്രണയിക്കാത്തവർ ഉണ്ടാവില്ല.. ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കംപേർ മാത്രം.. പഴയതൊന്നും കുത്തി പൊക്കി എടുക്കാനുള്ള ശ്രമം അല്ല.. എങ്കിലും ലോക വനിതാ ദിനം ആയിരുന്നില്ല അവളെ വിളിക്കുവാൻ ഞാൻ തിരഞ്ഞെടുക്കെണ്ടിയിരുന്നത് എന്ന് ഇപ്പോൾ തോനുന്നു.. മനസ്സിൽ തോനിയ ഒരു വിഷമം നിങ്ങളോട് തുറന്നു പറഞ്ഞു എന്നെ ഉള്ളു..