Thursday, January 13, 2011

സായിലാല്‍ ഒരു ഓര്‍മ്മക്കുറിപ്പ്

                                                വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു മകരമാസത്തിലെ ഒരു ഉത്സവ രാത്രി ആക്കൂ പറമ്പത് ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിയും കഴിഞ്ഞു മഞ്ഞില്‍ കുളിച്ച മാമ്പോയില്‍ റോഡിലൂടെ വരുമ്പോള്‍ എനിക്കൊരു സുഹൃത്തിനെ കിട്ടി.. പേര് 'സയിലാല്‍'.. എന്നെപോലെ തന്നെ വിവരക്കേടുകള്‍ വിളമ്പുന്ന കാര്യത്തില്‍ അവനും അതി സാമര്‍ത്ഥ്യം കാണിച്ചത് കൊണ്ടായിരിക്കാം ഞങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വലീയ ചങ്ങാതി മാരായി..  
  
                                      അങ്ങനെ തിരയോടുങ്ങാത്ത സംഭാഷണങ്ങളും പേറി രാത്രിയുടെ ഇരുട്ട് പുതച്ച ഉടു വഴികളും താണ്ടി ഞങ്ങള്‍ നടന്നു..എല്ലാ യാത്രകളും ഒടുവില്‍ ചെന്നെത്തുന്നത് ഒരിടത് തന്നെയല്ലേ ..അങ്ങനെ നടന്നു നടന്നു ഞങ്ങള്‍ വീണ്ടും മാമ്പോയിലില്‍ തന്നെ എത്തപ്പെട്ടു.. അവിടെ കണ്ണ് പൊട്ടിയ വഴി വിളക്കിനരികില്‍ നിലാവിന്റെ നേര്‍ത്ത രാഷ്മിയിലൂടെ മാമ്പോയിലിലെ അജന സര്‍വീസ് സെന്ററും അതിനടുത് നിര്‍ത്തിയിട്ട പാലോറ സ്കൂളിലെ ബസ്സും നന്നായി തെളിഞ്ഞു കാണാമായിരുന്നു..പെട്ടെന്ന് സായിക്കൊരു ആഗ്രഹം..പാലോറ സ്കൂളിലെ അന്നത്തെ പുരാവസ്തു വായ ആ ശകടതിലോന്നു കയറണം..എന്നിട്ട് ഡ്രൈവിംഗ് സീറ്റിലിരുന്നു സ്പടികത്തിലെ ''ഏഴു മല പൂന്ചോലാ..'' എന്നാ പാട്ടൊന്നു പാടണം.. മരിചെന്തെങ്കിലും പറയുന്നതിന് മുന്പ് എടുത്തു ചാട്ടക്കരനായ അവന്‍ എന്നെയും വലിച്ചു ബസില്‍ കയറിയിരുന്നു..
ശരബര ബര ശക്കോം..ബസ്സൊന്നു കുനിഞ്ഞു..പിന്നീടൊന്നു നിവര്‍ന്നു..
നിമിഷങ്ങള്‍ക്കുള്ളില്‍ ബസ്സിനകാത്തുള്ള പെട്ടികളും സായി തുറന്നു നിലത്തു വിതറി.. വര്‍ഷങ്ങളായി വിശന്നു വളഞ്ഞ ഒരു ചെന്നായയെ പോലെ അവനതിലോക്കെ കയ്യിട്ടു വാരുകയാണ്.. ആ സമയത്ത് ഫ്രണ്ട് സീറ്റിലെ അവളുടെ പേരെഴുതിയ കുഷ്യനില് വിരലുകള്‍ ചലിപ്പിച്ചു ഏതോ ഒരു അനുരാഗ നിമിഷത്തിന്റെ നിഗൂട സ്മരണയിലായിരുന്ന എനിക്ക് ബുസ്സിനകാതെ സായിയുടെ കലാപരിപാടികള്‍ ഒന്നും തന്നെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല..
'' ആരെടാ ന്റെ ബസ്സില്‍''പൊടുന്നനെ ആയിരുന്നു ഞങ്ങളുടെ ശ്രവണതി പഥത്തിലേക്ക് അത്തരമൊരു മുതലാളിത വാചകം കയറി വന്നത്.. ഗതി കേടു ഇതു പാതിരാത്രി ആണെങ്കിലും വരാനുള്ളതാനെങ്കില്‍ വഴിയില്‍ തങ്ങില എന്നല്ലേ.. ആ വഴി പോയ ബസ്സു മുതലാളി ഞങ്ങളെ കയ്യോടെ പിടികൂടി.. നല്ല രണ്ടടി ആയിരുന്നു ഞങ്ങള്‍ച്ചത്.. പക്ഷെ പ്രതീക്ഷകള്‍ക്ക് വിപരീതമായാണ് അവിടെ കാര്യങ്ങള്‍ നടന്നത്.. രാത്രിയില്‍ ഇങ്ങനെ വണ്ടിയില്‍ കയറി കളിച്ചാല്‍ നിങ്ങളെ കള്ളന്മാരാണെന്ന് കരുതി ആരെങ്കിലും എന്തെങ്കിലും ചെയ്തു പോകില്ലേ എന്നൊരു ഉപദേശവും തന്റെ സ്നേഹത്തിന്റെ ഉറവ വറ്റാത്ത വാക്ക് കളാല്‍അയാള്‍ വീണ്ടും ഞങ്ങളെ ഉത്സവ പറമ്പിലേക്ക് തന്നെ പറഞ്ഞു വിട്ടു.. എന്നാല്‍ ഏതാനും മിനിട്ടുകള്‍ക്ക് ശേഷമാണ് ഞാന്‍ അറിയുന്നത് അവിടമാകെ ഒഴുകി ശാന്തത വരാനിരിക്കുന്ന വലീയ വലീയ സുനാമികളുടെ മുന്നറിയിപ്പുകള്‍ മാത്രം ആയിരുന്നു എന്നത്..അല്‍പ്പ സമയത്തിനകം ഉത്സവ പറമ്പിലേക്ക് ഞങ്ങളെയും അന്ന്യേഷിച്ചു അയാള്‍ വന്നു..



തുടരും..

                          

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...