Wednesday, April 16, 2014

ഉള്ളി ചരിതം

ഒരു സാങ്കൽപ്പിക കഥാംഷത്തിൽ നിന്നും നോം പിച്ചി ചീന്തി പണ്ടാരമാടക്കിയത്..!!


മിഥു ഒരു പാവം പയ്യൻ ആയിരുന്നു.വല്ലപ്പോഴും മാത്രമേ അവൻ വിവരക്കേടുകൾ പറഞ്ഞിരുന്നുള്ളൂ.ബാക്കി സമയത്തൊക്കെ അവൻ വലീയ ബുദ്ധി ജീവികളെ പോലെ ഇരുന്നു മണ്ടത്തരങ്ങൾ മാത്രം  പറഞ്ഞു..എല്ലാരും ഒരു വറൈറ്റിക്ക് വേണ്ടി അവനെ ആന മണ്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. ആ വിളി അവനെ ബോർ അടിപ്പിക്കുമല്ലോ എന്ന് കരുതി ഞാൻ അവനെ കുതിര ബുദ്ധി എന്നാണ് വിളിച്ചിരുന്നത്,
ഒരിക്കെ ഞാനവനെ കണ്ടു രണ്ടു ചളി അടിച്ചു പോകാമെന്ന് കരുതി അവന്റെ വാൽ പൊസ്റ്റിലൊന്നു കയറി. അപ്പോഴവൻ രാത്രി കഴിക്കാനുള്ള ഉള്ളിക്കറിക്കായി ഉള്ളി അരിയുകയായിരുന്നു... ഒരു കമ്പനിക്കായി ഞാനും അവന്റെ കൂടെ കൂടി..   മ്യാരകമായ ചാറ്റിങ്ങിന്റെ പെരുമഴയായിരുന്നു പിന്നീട്.. അന്നാണ വനെനിക്ക് ഉള്ളി അരിയുമ്പോൾ  കണ്ണെരിയുന്നതിനു  പിന്നിലെ ശാസ്ത്രീയ സത്യം ആദ്യമായി പറഞ്ഞു തരുന്നത്,...ആ ലോക സത്ത്യം വിളിച്ചു പറയാൻ ഞാനീ നിമിഷം ദുർ വിനയോഗം ചെയ്യുന്നു.. മാന്ന്യ ബ്ലോഗ്‌ റീഡിംഗ്  സുഹൃത്തുക്കൾ ക്ഷമിക്കുമല്ലോ..?


പണ്ട് പണ്ട് എന്ന് പറഞ്ഞാൽ വളരെ കാലം മുമ്പ് ( ബിഫോർ ക്രൈസ്റ്റിൽ ) കൊയിലാണ്ടി റെയിൽ വെ സ്റ്റെഷനിൽ തങ്ങളുടെ ആത്മ മിത്രമായ വെണ്ടയ്ക്ക ഹാജിയുടെ മരണ വാർത്ത അറിഞ്ഞു ചങ്കു പൊട്ടി കരഞ്ഞു ഷൈൻ ചെയ്യുക ആയിരുന്നു തക്കാളി ലാലും ഉള്ളി കുമാറും, കുറെ നേരം കരഞ്ഞു ബോറടിച്ചപ്പോ മെല്ലെ അവർ റെയിൽ പാളത്തിലൂടെയൊക്കെ ഇറങ്ങി നടന്നുകൊണ്ട് കരച്ചിൽ തുടങ്ങി.. ബട്ട്, വിധി എന്നല്ലാണ്ട് എന്താ പറയ്യാ..!! ആ വഴി അറിയാതെ വന്നോരു തീവണ്ടി കേറി മ്മടെ തക്കാളി
ലാൽ സ്പോട്ടിൽ കാലിയായി.. ഇതും കൂടി ആയപ്പോ ഉള്ളി കുമാറിന്റെ കാര്യം ഏതാണ്ട് അറ്റാക്കിൽ എത്താരായിരുന്നു.. എങ്കിലും അവനെ കൂടുതലും വിഷമത്തിലാക്കിയ മറ്റൊരു കാര്യമുണ്ട്.. താൻ മരിച്ചാൽ തനിക്ക് വേണ്ടി കരയാൻ ഇനി ആരുണ്ട് എന്ന ചിന്ത.. ഉള്ള സമയം നേരാം വണ്ണം പെണ്ണ് കെട്ടിയിരുന്നെങ്കിൽ എന്ന കാര്യം കൂടി ഉള്ളി കുമാർ ആലോചിച്ചുണ്ടാക്കിയപ്പോ കരച്ചിൽ ഒരു രോദനമായി ആകാശത്തിൽ അലയടികാൻ തുടങ്ങി.. അപ്പോഴാണ് മുന്നിലൊരു ദേവത പ്രത്യക്ഷ പ്പെടുന്നത്.
.
ദേവത തന്റെ സ്നേഹത്തിന്റെ നരുകുടം അവന്റെ തലമണ്ട നോക്കി ഇട്ടു കൊണ്ട് ചോദിച്ചു.." മകനെ എണക്ക് എന്താണ് മാണ്ട്യെ..? "
അവൻ നടനതെല്ലാം ദേവതയോദ് പറഞ്ഞു.. കാര്യങ്ങളെല്ലാം അക്ഷമയോടെ കേട്ട ദേവത ഇങ്ങനെ അരുള ചെയ്തു..

" മകനെ ഉള്ളി കുമാറേ..  ഈ നിമിഷം മുതൽ ആര് നിന്നെ അരിയുകയൊ, ചതക്കുകയോ ചെയ്യുന്നുവോ അവരൊക്കെ നീറ്റലോടെ കരയുന്നതായിരിക്കും.."

  അങ്ങനെ അന്ന് മുതൽ ഉള്ളി എരിയുന്നവരുടെ കണ്ണുകൾ എരിഞ്ഞു കൊണ്ട് അവരറിയാതെ കരഞ്ഞു തുടങ്ങി..

( ഒരു പാട് ചളികൾ ഡെയിലി ഷെയർ നിങ്ങൾക്ക് എന്റെ ഈ കഥയും നിസാരമായി തള്ളിക്കളയാൻ കഴിയുമെന്നു വിജാരിക്കുന്നു.. )


............................ശുഭം .........................

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...