ഇത് ഞങ്ങളുടെ മാഗസിന് ഇടാനായി എനിക്ക് തോന്നിയ പേരാണ്.. മാഗസിന്റെ ഉല്പത്തിയെകുറിച്ച് അറിയുന്ന ചില ബുദ്ധി ജീവികള്‍ അതിനൊരു പക്ഷെ നൂറില്‍ നൂറ്റിയൊന്ന് മാര്‍ക്ക് വരെ ഇടാം..അതിന്റെ കാരണം അജ്ഞാതമായി തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.... സൊ ആ വിഷയം നമുക്ക് വിടാം..ഞാന്‍ പറഞ്ഞു വരുന്നത് എന്റെ കോളേജ് ഗ്യാങ്ങിനെ കുറിച്ചാണ്.. മാഗസിന് കഴിഞ്ഞാല്‍ ഒരു കൂട്ടം അര കിറുക്കന്മാര് എന്ന പേര് കൂടുതല്‍ ആപ്ട്ആവുന്നത് royal stars എന്ന ഞങ്ങളുടെ സംഘടനക്കാണ് ... ഇനി royal stars ലെ ഓരോരുത്തരെ ആയി നമുക്ക് പരിജയപ്പെടാം..
ആല്‍ഫ ബെടിക്സ് അസന്റിങ്ങില് തുടങ്ങിയാല്‍ ആദ്യത്തെ ആള് ജിതിന്.. roya stars ലെ കാരിരുമ്പിന് കണ്ണികളിലൊന്ന്.. വീട് ഉള്ളിയേരി.. വടക്കെടത്തു ഉണ്ണികൃഷ്ണന്റെയും പുഷ്പാ ഉണ്ണികൃഷ്ണന്റെയും ഏക മകന് ജിതിന്.v.m. എന്നാ ഞങ്ങളുടെ ജിതി.. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നടത്തിയ ഒരു നൈറ്റ് ക്ലാസില്‍ തുടങ്ങിയ ആത്മബന്ധം.. അതിനു ശേഷം പഠിച്ചതും കളിച്ചതുമൊക്കെ ഒരുമിച്ചായിരുന്നു.. എന്നാല്‍ കോളേജില്‍ സെകന്റ് ഇയര്‍ ആയപ്പോഴേക്കും എവിടെ നിന്നോ വന്ന ഒരു അറബി പക്ഷി അവനെയും കൊത്തി ഗള്‍ഫ് എന്ന മഹാനഗരത്തിലേക്ക് പറന്നു.. കത്തറിന്റെ പൊടി കാറ്റ് അടിക്കുന്ന ഞരമ്പ് വഴികളിലൂടെ കാറില്‍ ചീറിപ്പായുമ്പോള്‍ അവന് ഓര്‍മിപ്പിക്കുന്നു, ഉള്ളിയേരിയുടെ തെളിമ വറ്റാത്ത പച്ചപ്പും അമ്മ വയ്ക്കുന്ന മീന്‍ കറിയുടെ രുചിയും പിന്നെ ഒര്മയിലെവിടെയോ ചിന്നി ചിതറിയ കുപ്പിവള കൊഞ്ചലും...
Mithun
രണ്ടാമന് മിഥുന്.. royal stars ലെ ഒരാക്ടീവ് പാര്‍ട്ണര്‍.. കല്ലങ്കി രവിയുടെയും പ്രീതാ രവിയുടെയും ഏക മകന് മിഥുന് കല്ലങ്കി.. ഇപ്പോള്‍ നാട്ടിലുണ്ട്.. പ്ലസ് ടൂ വിന്റെ വൈട്ടിംഗ് ലിസ്റ്റ് തപ്പി കൊണ്ടിരിക്കെ തികച്ചും ആകസ്മികമായ കണ്ടു മുട്ടലില്‍ തുടങ്ങിയ ആത്മബന്ധം.. കോളേജില്‍ പ്രൊഫസര്‍ എന്നൊരു ഇരട്ട പേര് കൂടിയുണ്ട് ഇവന്.. അത് എന്ത് അര്‍ഥത്തില്‍ ആണ് അവര്‍ അങ്ങനെ വിളിക്കുന്നത് എhttps://www.blogger.com/blogger.g?blogID=8839019361243383246#editor/target=post;postID=2687668974959538409;onPublishedMenu=posts;onClosedMenu=posts;postNum=16;src=linkന്ന് വിളിക്കുന്ന വരോട് തന്നെ ചോദിക്കണം....
Ranjith
അടുത്തത്, ഒരു സീപ്പിംഗ് പാര്‍ട്ണര്‍ ആണ്..കൂനഞ്ചേരിയിലെ രാജേട്ടന്റെയും, ........... ( അമ്മയുടെ പേര് എന്നോട് മറന്നു പൊയ്)ഏക മകനും മകളുമായ ഒരേ ഒരു സന്തതി..''രഞ്ജിത്ത്.G.R''.. (അത് കൊണ്ടായിരിക്കാം അന്ന് രാത്രി ഏഴു മണിക്ക് ശേഷമുള്ള ആ പരിപാടിക്ക് അവന്റെ രക്ഷിതാക്കള്‍ അവനെ ഞങ്ങള്‍ക്ക് വിട്ടു തരാഞ്ഞത്...) കാണുമ്പോഴുള്ള അവന്റെ വാക്ക് പൊട്ടിയ പല്ലുമായുള്ള പുഞ്ചിരി കോളേജില്‍ പെണ് കുട്ടികളുടെ ഇടയില്‍ അവനു പുഞ്ചിരി എന്നൊരു ഇരട്ട പേര് വീണു..( ഇപ്പോള്‍ അവന് ആ വാക്ക് പൊട്ടിയ പല്ല് അടപ്പിച്ചു) ഹൈ സ്കൂള്‍ മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയുമായിരുന്നു.. അന്ന് മുതല്‍ കോമഡിയുടെ ഒരു ആള് രൂപമായിരുന്ന അവന്റെ കൂടെ ക്ലാസില്‍ ഇരുന്ന നമ്മള് ടീച്ചരുറെ ചൂരല്‍ പ്രയോഗത്തിന് ഇരയാകുമെന്നത് തീര്‍ച്ചയാണ്..
രഞ്ജി കഴിഞ്ഞാല്‍ അടുത്തവന് ടിങ്കന് അഥവാ സജിന്‍ എന്ന ഞങ്ങളുടെ സജി ( ഫോടോ കിട്ടിയില്ല.. ഉടനെ വരും ).. ഒരു പക്കാ തിരുവന്ഗൂരു കാരന്...ടിങ്ക ന് എന്ന പേര് ഇവനെങ്ങനെ വീണു എന്നത് ഇന്നും അന്ജാതമാണ്.. പൊതുവേ ടിക്ടക്ടീവ് നോവലുകളും, അല്ലുവിന്റെ സിനിമ കളുമൊക്കെ ആണ് ഇടക്കല്‍ എന്റര്‍ ടിന്മേന്റ്റ്..കോളേജില്‍ വച്ചാണ് ഇവനെ ഞാന്‍ ആദ്യമായി കാണുന്നതും പരിജയപ്പെടുന്നതും.. അന്ന് മുതല്‍ അടിച്ചു പരത്തി ഓടിച്ചു മടക്കിയ സംസാരവുമായി അവന് ഞങ്ങളോടപ്പം ഉണ്ട് .. ഇന്നും ആ രീതി അവന് മുറതെറ്റാതെ പാലിച്ചു പോരുന്നു..
Shahul
അടുത്തവന് ഷാഹുല്‍..ഇവനെ കുറിച്ച് പറയാന്‍ തുടങ്ങിയാല്‍ കുറച്ചു അധികം പറയണം..തല്ക്കാലം നമുക്കിവനെ ഇക്രു എന്ന ഓമന പേരിട്ടു വിളിക്കാം.. നാട്ടു കാര്ക്ക്ഒക്കെ ഇവന് ഇക്ക്രു മോന് ആണ്.. ശരീര പ്രക്രിതത്തിന്റെ കാര്യത്തില്‍ ഒരു പോത്തിനോളം വലുപ്പം വരും.. കണ്ണൂര്‍ പാറക്കണ്ടി ഹൌസില്‍ ഗോവിന്തന്റെയും രമണീ ഗോവിന്തന്റെയും അരുമ മകന് ഷാഹുല്‍ ഗോവിന്ത്..
ഇവന്റെ കരകാണാ പ്രേമത്തെ കുറിച്ച് കോളേജില്‍ എനിക്കൊരു പാരടി കവിതഏഴു തേണ്ടി വന്നിട്ടുണ്ട്.. ബോര് ആവില്ലെങ്കില്‍ ആ പാരടി കവിത നമുക്കിവിടെ ഇരുന്നു ഒരിക്കല്‍ കൂടി പാടാം..
കണയം കൊട് പാലം
കണയംകോട് പാലത്തിന്റെ
മുകളില്‍ കേറി പറ്റിയത്
തോണി പോണത് കാണാനല്ല
മീന്‍ പിടിക്കാനല്ല..
കാട്ടു മുല്ലകള്‍ പൂത്ത പോലൊരു
ലീഡര്‍ ആ വഴി എത്തുമ്പോള്‍-
കാറ്റുപോയൊരു പ്രേമത്തെ ഓര്‍ത്തു
ചാടി മരിക്കും,
താഴെ ചാടി മരിക്കും ഞാന്‍..
പൂവ് പോലൊരു പെണ്ണിനെ കണ്ടപ്പം
പൂമ്പാറ്റ പോലെ പറന്നവനാ..
ലീഡര്‍ ആകണമെന്ന് പറഞ്ഞപ്പോ
വോട്ടുകളെന്നി കൊടുത്തവന..
എങ്ങാണ്ട് നിന്നൊരു
കല്ലങ്കി വന്നപ്പോ , എന്നെ മറന്നില്ലേ
പെണ്ണെ, നീ എന്നെ മറന്നില്ലേ..
അവന് t4 ല്‍ കേറീട്ട് ലീഡര്‍ ആയപ്പോ
നമ്മള് അകന്നിലെ ..?
നമ്മള് പിന്നെ ശത്രുക്കള്‍ ആയില്ലേ..
(T4ഞങ്ങളുടെ ഡിഗ്രീ ഡിവിഷന് നമ്പര്‍ ആണ് )
ഹൈ സ്കൂള്‍ മുതല്‍ എനിക്കവനെ അറിയുമായിരുന്നു.. ഇപ്പോള്‍ ഇപ്പൊ അവനും ഗള്‍ഫിലാണ്.. എത്ര വലീയ സുഹൃത്തുക്കള്‍ ആയാലും ഒരിക്കലും ചെയ്യാന്‍ പാടിലാത്ത തരത്തില്‍ ഒരു പണി അവനീ ഇടക്കാലത്തായ് എനിക്ക് പണിഞ്ഞിട്ടുണ്ട് അതിനുടനടി ഞാനൊരു മറു പണി വൈകാതെ പണിയുമെന് ഓര്‍മിപ്പിച്ചു കൊണ്ട് നമുക്ക് അടുത്തവനിലേക്ക് പോകാം..
അവനാണ് സുജിത്..( ഫോടോ കിട്ടിയില്ല.. ഉടനെ വരും )ഇയാളൊരു കവിയും, ചിത്രകാരനും അങ്ങനെ ആരൊക്കെയോ ആണ്..വീട് കീഴരിയൂര്‍.. ആറ് മക്കളില്‍ ഏറ്റവും ഇളയവന്.. royal stars ലെ ഞാന്‍ കഴിഞ്ഞാല്‍ ഏറ്റവും പാവത്താനും, ലോല ഹൃദയവും ഇവനാണ്..ഇപ്പോള്‍ കോഴിക്കോട് പീ ക്കെ സ്ടീല്സില് വര്‍ക്ക് ചെയ്യുന്നു..ഞാനാദ്യമായി ഇവനെ പരിചയപ്പെടുന്നതും, കാണുന്നതുമൊക്കെ കോളേജില്‍ വച്ചാണ്..
ഞങ്ങള്‍ അടങ്ങുന്ന ഈ ഏഴു പേരാണ് ക്ലാസിലെ ആഘോഷ കമ്മറ്റി.. ക്ലസിന്റെ ഏതൊരു ചെറീയ കാര്യവും ഞങ്ങളുടെ നേതൃത്വത്തില്‍ വലിയൊരു കാര്യമായി നടക്കhttps://www.blogger.com/blogger.g?blogID=8839019361243383246#editor/target=post;postID=2687668974959538409ണം എന്നത് ഞങ്ങള്‍ക്ക് നിര്‍ബന്ത മുള്ള ഒരു കാര്യമായതിനാല്‍ ചെറിയ തോതില്‍ ഞങ്ങളുടെ മാര്‍ഗ മദ്ധ്യേ ശത്രു പാളയങ്ങള്‍ ഉയരാന്‍ തുടങ്ങി.. എന്നാല്‍ ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന പഴയ നാട്ടു ചൊല്ലിനെ മുന്‍ നിര്‍ത്തി ഞങ്ങള്‍ മുന്നേറി.. ഒടുവിലത്തെ സെന്റ് ഓഫും കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ കമന്റ് വന്നു.."Royal stars" അഥവാ ഒരു കൂട്ടം അരക്കിറുക്കാന്മാര്..
തുടരും..

കോളജ് ജീവിതം ഒരു അനുഭവമാണ്..
ReplyDeleteഒരു പാടൊരു പാട് അനുഭവ കഥകള്‍ അതിലെഴുതാനുണ്ടാവും..ആശംസകള്‍..