ഇനി എന്നാടോ ഒരു ഇലയില്‍ നമ്മള്‍ ഭക്ഷണം കഴിക്കുന്നത്.. ഒരുമിച്ചിരുന്നു സ്വപ്‌നങ്ങള്‍ കാണുന്നത് .. സ്നേഹം പങ്കുവക്കുന്നത്..വാക്കുകള്‍ക്കതീതമായ നമ്മുടെ സൌഹൃതങ്ങള്‍, ഇടവേളകള്‍, അങ്ങനെ നമ്മുടേത് മാത്രമായ ഒരു നൂറു നിമിഷങ്ങള്‍... ഇനി അവയെല്ലാം എന്നാടാ തിരിച്ചു വരുന്നത്...
നീ കൂടെയുണ്ടായിരുന്ന നാളുകളില്‍ ഞാന്‍ അതീവ സന്തോഷവാന്‍ ആയിരുന്നു...''ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം'' ക്ലാസ് മേറ്റ്സിലെ ഗാനമാണ് ഓര്മ വരുന്നത്.. ഓര്മ പുസ്തകത്തില്‍ നീ എഴുതിയ വാക്കുകള്‍, ഞാനിടക്കിടെ വായിക്കാറുണ്ട്...എന്നാല്‍ ചിലപ്പോള്‍ അതിന്റെ പുതുമ നഷ്ട്ടപ്പെടുമോ എന്ന് ഭയന്ന് അവ ഉപേക്ഷിക്കറും ഉണ്ട്... നിനക്കായ് എന്ത് എഴുതിയാലും തീരില്ലെന്ന് ഞാന്‍ മനസിലാക്കുന്നു.. അവ നീ എനിക്ക് നല്‍കിയ ഉറവ വറ്റാത്ത സ്നേഹത്തിന്റെ തെളിനീരാണ്..നാം ഒരുമിച്ചു നടന്ന കലാലയ അങ്കണവും,കോളേജു വരാന്തയും റെയില്‍ വേ സ്റേഷന്‍ റോഡും ഞാന്‍ ചിലപ്പോള്‍ സ്വപ്നം കാണാറുണ്ട്..
ഇടക്കെപ്പോഴോ കൊയിലാണ്ടി വന്നപ്പോള്‍ ചീറിപ്പാഞ്ഞു വന്ന ഒരു തീ വണ്ടിയെ നോക്കി "സുജി" എന്നുറക്കെ വിളിച്ചതും, തീവണ്ടിയുടെ അപാരതയില്‍ ആ ശബ്ദം ഒരു കൊതുകിന്റെ മൂളിപ്പാട്ടുപോലെ മാഞ്ഞു പോയതും തെളിമ വറ്റാത്ത മറ്റൊരു സ്വപ്നം...
സ്നേഹത്തിനെ ,കരുണയുടെ കൈ ഒപ്പുള്ള പ്രിയ സ്നേഹിതാ... സൌഹൃതം ഒരു പക്ഷെ ദുര്‍ബലതയാവാം... എന്നാലത്തിനു കാരിരുമ്പിന്റെ ശക്തിയും മഴവില്ലിന്റെ ചാരുതയും ഉണ്ട്.. ആത്മാര്‍ഥമായ സ്നേഹം ഇ ഭൂമിയെക്കാള്‍ ഏറെ വലിപ്പമുള്ളതാണ്...അതിനടിമകള്‍ ആണ് നാം.. ഈ തടങ്കല്‍ പാളയത്തെ ഞാന്‍ സ്നേഹിക്കുന്നു.. ആത്മാര്‍ത്ഥ മായി സ്നേഹിക്കുന്നു... ഇവിടെ ചാട്ട വാറുകള്‍ പൂ മാലകള്‍ ആണ്..വിശപ്പ് സ്നേഹത്താല്‍ ചുറ്റി വരിഞ്ഞ സര്പങ്ങള്‍...
വഴി പിരിയും സായം സന്ധ്യയില്‍ മാത്രം ഞാന്‍ കണ്ടിരുന്ന നിന്റെ ''സിന്ദൂ'' ര ചെപ്പ് അതിപ്പോഴും രഹസ്യമാണോ..? ശ്രവണ പഥത്തിലൂടെ ആഴ്ന്നിറങ്ങി വാക്കുകളുടെ കഥാര കാട്ടിക്കൊണ്ട് ആ നേഴ്സ് ഇപ്പോഴും നിന്റെ ഹൃദയത്തെ കൊള്ളയടിക്കരുണ്ടോ ...?'' പനിക്കെന്തിനു മരുന്ന്, പ്രണയമാണല്ലോ രോഗം"
സജി എന്ത് പറയുന്നു.., വീട്ടുകാരി നിന്റെ കുഞ്ഞു വാവയ്ക്ക് സുഖം തന്നെ അല്ലെ..ഏട്ടന്‍ പണിക്കു പോകാറുണ്ടോ...? അമ്മയുടെയും ,ചേച്ചിയുടെയും മറ്റു വിവരങ്ങള്‍ എന്തൊക്കെയാണ്..നിന്റെ എഴുത്ത് കുതുകളൊക്കെ ഇപ്പോഴും നട ക്കാറില്ലേ..ഇല്ലെങ്കില്‍ നീ എഴുതണം.. ആ എഴുത്തുകള്‍ക്ക് നീ പോലും അറിയാത്ത ഒരു ശക്തി ഉണ്ട് ..
ഭാവിയെ കുറിച്ച് കവിക്കെന്താണ് പാടാനുള്ളത്...ഭൂത കാലത്തിന്റെ ചതുപ്പില്‍ നിന്നും വാര്‍ത്ത മാന കാലത്തിന്റെ വള്ളിപ്പടര്‍പ്പു പല വേള കയ്യില്‍ മുറുകി എങ്കിലും ഇല്ല സ്നേഹിതാ എനിക്കുനരന്‍ വയ്യ.. ആഴമേറിയ ആഴങ്ങളിലേക്ക്, കലാലയ പാന്‍ഥാവിലേക്ക് ഞാനെപ്പോഴേ താഴ്ന്നു പോയിരിക്കുന്നു...

No comments:
Post a Comment