Sunday, June 5, 2022

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും 


********************************************


അങ്ങനെ അവർ കോളജിൽ നിന്നും ഒരു one day ട്രിപ്പ്‌ അടിക്കാൻ പ്ലാൻ ചെയ്തു..  രാവിലെ 7 മണിയാവുമ്പോഴേക്കും കൊയിലാണ്ടി സ്റ്റാൻഡിൽ സാരംഗ് ഹോളിഡേയ്‌സ് ന്റെ തകർപ്പൻ ടൂറിസ്റ്റു ബസ്സ്‌ വന്നു നിന്നു..  പ്രിന്സിപ്പൽ ഷിജിൽ സർ എല്ലാവരുടെയും പേര് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസ്സിലേക്ക് കയറ്റി ഇരുത്തി..  അച്ചടക്കത്തിന് ഓസ്കാർ വാങ്ങാൻ പറ്റിയ ഏതാനും കുറച്ചു കുട്ടികൾ..  പ്രിൻസിയുടെ മനസ്സ് നിറഞ്ഞു..  ഏതാനും നിമിഷങ്ങൾക്കുള്ളിൽ ബസ്സ്‌ സ്റ്റാൻഡ് വിട്ടു..  ആട്ടും പാട്ടുമായി നേരെ വയനാട്ടിലേക്ക്..  


വയനാട് ചുരമാണ് ആദ്യ ഡെസ്റ്റിനേഷൻ..  ചുരത്തിലെ വ്യൂ പോയിന്റ് കാണാൻ വരി വരിയായ് ബസ്സിൽ നിന്ന് ഇറങ്ങിയ കുട്ടികൾ തിരിച്ചു ബസ്സിലേക്ക് കയറിയത് മൂന്ന്  ചേരികളായിട്ടായിരുന്നു.. ചേരി ഒന്ന്,  പെൺകുട്ടികൾ..  ചേരി രണ്ട്,  പഠിപ്പിസ്റ്റുകൾ..  ചേരി മൂന്ന്,  ഉഴപ്പന്മാർ..  


ബസ്സിൽ എത്തിയതും മൂന്നാം ചേരിക്കാരെല്ലാം പോയത് ബസ്സിന്റെ ഏറ്റവും പിറകിലെ ഭാഗത്തേക്കായിരുന്നു..  പഠിപ്പികളെയും പെൺകുട്ടികളെയും മുന്നിലോട്ട് തള്ളി മാറ്റി അവർ അവിടെ സ്ഥാനം പിടിച്ചു..  ഓ സാറേ ഞങ്ങൾക്കി ബാക്ക് ബെഞ്ച് തന്നെ മതി..  കൂട്ടത്തിൽ ഒരുത്തൻ വിളിച്ചു പറഞ്ഞു..  


ബസ്സ്‌ വീണ്ടും മുന്നോട്ട് നീങ്ങി..  dvd  പ്ലേയർ നിർത്താതെ പാടുന്നുണ്ടെങ്കിലും നമ്മുടെ ബാക്ക് ബെഞ്ചേഴ്‌സ് സീറ്റിൽ നിന്നും അനങ്ങുന്നതേ ഇല്ല..  എന്ത് നല്ല കുട്ടികൾ..  പ്രിൻസി ആത്മഗതം ഉരുവിട്ടു..  


" ട്ടൊ "


ഒരു പാട്ട് തീർന്നു അടുത്ത പാട്ട് തുടങ്ങുന്നതിനിടയിൽ ഒരു ഗ്യാസ് ഒഴിഞ്ഞതിന്റെ ശബ്ദം പുറത്ത് വന്നു..  എല്ലാവരും പെട്ടെന്ന് ബാക്കിലോട്ട് തിരിഞ്ഞു..  


ഒരു സേവനപ്പ് തൊറന്നതാ ന്റെ സാറേ.. 


ആരോ വിളിച്ചു പറഞ്ഞു..  അപ്പോഴേക്കും പൂക്കോട്ലേക്കിലേക്ക് ബസ്സ് എത്തിയിരുന്നു..  


കുട്ടികളെ..  അടുത്തതായി നമ്മൾ കാണാൻ പോവുന്ന സ്ഥലം വയനാട്ടിലെ പൂക്കോട് ലേക്ക് ആണ്..  പ്രിൻസിയുടെ കടുത്ത സ്വരം മൈക്കിലൂടെ  ബസ്സിൽ മാറ്റൊലി കൊണ്ടു.   


പൂക്കോട് ലെയ്ക്..  പ്രകൃതി രമണീയമായ സ്ഥലം..  ബോട്ടിങ് കഴിഞ്ഞു സ്വല്പം വിശ്രമിക്കുക ആയിരുന്ന അവളുടെ അരികിലേക്ക് മൂന്നാം ചേരിയിൽ പെട്ട അവൻ പതിയെ നടന്നു വന്നു..  


കുഞ്ഞാറ്റെ..  എനിക്ക് നിന്നോട് ഒരു കാര്യം പറഞ്ഞാൽ കൊള്ളാമെന്നുണ്ട്..  അവൻ അവളോട് അവനിൽ അത് വരെ ഇല്ലായിരുന്ന വിനയത്തോടും നാണത്തോടും വന്നു പറഞ്ഞു..  


ച്ചി.. പോടാ..  കള്ള് കുടിക്കുന്നതും ചുണ്ടിൽ ഹാൻസ് തിരുകുന്നതും സിഗരറ്റ് വലിക്കുന്നതുമായ നിന്നെ പോലുള്ള ചെക്കന്മാരോട് ഒന്നും സംസാരിക്കരുത് എന്ന് ടൂറിനു വരുമ്പോൾ തന്നെ മമ്മി പറഞ്ഞു തന്നിട്ടുണ്ട്..  നിന്റെ ഒരു വർത്തമാനവും എനിക്ക് കേൾക്കണ്ട..  കാണുകയും വേണ്ട.  പോ എന്റെ മുന്നിൽ നിന്ന്..  അപ്രതീക്ഷിതമായുള്ള അവളുടെ മറുപടി കേട്ടതും അവൻ സ്തംഭിച്ചു നിന്ന് പോയ്‌..  കാലുകൾ ഭൂമിയിലേക്ക് വേരുകൾ ആഴ്ത്തി ഇറങ്ങി പോയത് പോലെ അവനപ്പോൾ അനുഭവപെട്ടു..  അവൻ നോക്കി നിൽക്കെ അവനിൽ നിന്നും മുഖം പറിച്ചെറിഞ്ഞു കൊണ്ട് രണ്ടാം ചേരിയിൽ പെട്ട അതുൽ കിഷിന്റെ പെരും വിളിച്ചു അവൾ നടന്നു നീങ്ങി..  


സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങുകയായിരുന്നു..  അവന്റെ മനസ്സ് ആകെ ചഞ്ചലമായിരുന്നു..   " എട മഫാ.. " അവൻ അവന്റെ ചങ്കിനെ വിളിച്ചു..   വിളിക്കേൽക്കേണ്ട താമസം " എന്താടാ പൊട്ടാ.. " എന്നും പറഞ്ഞു കോണ്ട് അവന്റെ ചങ്ക് ഓടി അരികിൽ വന്നു..  നീ ആ സ്പ്രൈറ്റിന്റെ കുപ്പിയിൽ നിന്നും നേരത്തെ മിക്സ്‌ ചെയ്ത ആ സാദനം ഒരു പെഗ്ഗിങ് താ.  ചോദിക്കേണ്ട താമസം അവൻ തന്റെ ഉറ്റ ചങ്ങാതിക്ക് ആ കുപ്പി കൈ മാറി..  mm ഇതും കൂടി കേറ്റിക്കൊ എന്നും പറഞ്ഞു ഒരുപാക് ഹാൻസും അവന്റെ കൈയ്യിൽ കൊടുത്തു..  


അയ്യോ രക്ഷിക്കണേ..  പെട്ടെന്നുള്ള ശബ്ദം അവർ രണ്ടുപേരും തിരിഞ്ഞു നോക്കി..  അതാ അവിടെ പൊന്തക്കാടിനു അരികിൽ നിന്നും തന്റെ പ്രിയതമ പേടിച്ചു നിലവിളിക്കുന്നു..  അവളുടെ അരികിൽ മൂന്നാം ചേരിക്കാരൻ അതുൽ കിഷ് ജാഡ തെണ്ടി  ബോധം കേട്ട്  കിടക്കുന്നു..  അവനും അവന്റെ ചങ്കും അങ്ങോട്ടേക്ക് പാഞ്ഞു..  


എന്താ എന്ത് പറ്റി കുഞ്ഞാറ്റെ..  അതുൽ കിഷിനെന്താ പറ്റിയെ..  അവൻ തിടുക്കപ്പെട്ട് ചോദിച്ചു..  


നോക്ക് എന്റെ കാലു മുഴുവൻ..  അവൾ പേടിച്ചു കൊണ്ട് അവളുടെ കാലുകൾ അവന് നേരെ നീട്ടി..  സ്വർണ കൊലുസണിഞ്ഞ ആ വെളുത്ത കാലു മുഴുവൻ കുറച്ചു  കറുത്ത പുഴുക്കൾ കടിച്ചു പിടിച്ചിരിക്കുന്നു..  


അയ്യേ അട്ട.. മഫൻ കളിയാക്കി ചിരിച്ചോണ്ട് അവളെ കൊഞ്ഞനം കുത്തി..  


അവളുടെ കണ്ണുകൾ ഈറനണിഞ്ഞു..  അവനെ നോക്കി തേങ്ങി കൊണ്ട് പറഞ്ഞു .. ടാ save me..  


മിണ്ടാതിരി മഫ്‌ഫാ..  അവൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു..  മഫൻ പെട്ടെന്ന് സൈലന്റായ്..  


അവൻ താഴെ കുത്തിയിരുന്ന് തന്റെ പ്രിയതമയുടെ കാലുകൾ പതിയെ കൈ വെള്ളയിലേക്ക് എടുത്തു വച്ചു..  അപ്പോൾ അവൾ കൈവരിയിൽ ഇരുന്ന് കൊണ്ട് അവന്റെ നീക്കങ്ങൾ കൗതുകത്തോടെ നിരീക്ഷിക്കുകയായിരുന്നു..  അവൻ അരയിൽ നിന്നും മഫൻ കൊടുത്ത കുപ്പിയെടുത്ത്  അതിനകത്തെ മദ്യം തുള്ളുകളായി ഓരോ അട്ടയുടെ മുകളിലും ഒഴിക്കാൻ തുടങ്ങി..  നിമിഷങ്ങൾ കൊണ്ട് അട്ടകൾ കാലുകളിൽ  നിന്നും കൊഴിഞ്ഞു വീണു..  അവൾക്ക് ആശ്വാസമായി..  അവൾ പുഞ്ചിരി പൂക്കൾ പൊഴിച്ചു..  അവൻ അവളുടെ വലതു കൈ എടുത്തു പതിയെ ചുംബിക്കാൻ നോക്കി.  അവൾക്ക് നാണം വന്നു..  ആ സുന്ദരമായ കൈ എടുത്തു ചുണ്ടിനരികിലേക്ക് കൊണ്ടുപോവാൻ നേരം അവളുടെ കൈ പത്തിയിൽ അതാ ഇരിക്കുന്നു മുട്ട നൊരു  അട്ട..  അയ്യേ ...  അവളുടെ മുഖം വീണ്ടും ഇളിഞ്ഞു തുടങ്ങി..  


അവൻ സാമ്മ്യമനം പാലിച്ചു..  കീശയിൽ കരുതിയ ഹാൻസ് പാക്കറ്റിൽ നിന്നും ഒരിത്തിരി ഹാൻസ് എടുത്തു അട്ടയുടെ നഗ്ന മേനിയിൽ അവൻ പതിയെ മസ്സാജിങ് നടത്തി...  പൊള്ളി പൊളിഞ്ഞ ശരീരവും കൊണ്ട് അട്ട നിലത്തേക്ക് കൊഴിഞ്ഞു വീണു..  


അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി..  അവൾ അവന്റെ കണ്ണുകളിലേക്കും..  


ആ രംഗം SLR ക്യാമറയിൽ ദൂരെ നിന്നും മഫൻ ഒപ്പിയെടുത്തു..  


അപ്പോഴാണ് നമ്മുടെ നായകന് അതുൽ കിഷിനെ ഓർമ വന്നത്..  


അല്ല..  ഇവനെന്താ പറ്റിയെ..  അവൻ ചോദിച്ചു..  


എന്റെ കാലിൽ ചോര കുടിച്ചോണ്ട് നിൽക്കണ അട്ടയെ കണ്ടതും അവന്റെ ബോധം പോയതാ..  അവൾ ചിരിച്ചോണ്ട് പറഞ്ഞു..  


പെട്ടെന്ന് ഷിജിൽ സർ ( പ്രിൻസി ) ഓടി വന്നു..  എന്താ എന്ത് പറ്റി..  ഡാ അതുൽ..  


" പ്രേസേന്റ് സർ " 

പ്രിൻസിപ്പലിന്റെ വിളികേട്ടതും നിറയെ അട്ടകൾ നിറഞ്ഞ മുഖവുമായി അവൻ അബോധ മണ്ഡലത്തിൽ നിന്നും ബോധ മണ്ഡലത്തിലേക്ക്  അറ്റൻഡൻസ് പറഞ്ഞു..  " 


പിൻ കുറിപ്പ് : ചില സമയം നമ്മുടെ രക്ഷയ്ക്ക് എത്തുന്നത് സമൂഹം തെമ്മാടികൾ എന്നും കള്ളുകുടിയൻമാർ എന്നുമൊക്കെ വിളിക്കുന്ന ഇത് പോലുള്ള പാവം പയ്യന്മാരെ ആയിരിക്കും.. So ആരെയും വില കുറച്ചു കാണരുത് 😎

Saturday, January 16, 2021

പേമാരി

 ഭൂതകാല ചുരുളുകൾക്കിടയിൽ പെട്ട് അതിന്റെ നിലയില്ലാ കയത്തിലേക്ക് മൂക്കും കുത്തി വീഴുന്ന രാത്രികളിൽ ഞാൻ അവനെ കുറിച്ച് ഓർക്കാറുണ്ട്..  


AUP സ്കൂളിന്റെ വരാന്തയിലൂടെ ഒരു സ്ലേറ്റ് പെൻസിലും പിടിച്ചു എന്റെ ഹൃദയത്തിന്റെ ക്ലാസ് മുറിയിലേക്ക് കടന്നു വന്നവൻ.. 


പിറന്നാൾ ദിനം മഷിത്തണ്ടുകൾ സമ്മാനായ് തന്നവൻ.. 


തേൻ മുട്ടായിയുടെയും വളപ്പൊട്ടുകളുടെയും കോൽഐസുകളുടെയുമൊക്കെ വർണ ശബളമായ ലോകത്തിൽ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നത്  അവന്റെ നിഷ്കളങ്കമായ കറുത്ത മുഖത്തെയായിരുന്നു..  നിറം മങ്ങിയ അവന്റെ ജീവിതത്തെയായിരുന്നു..  


പെട്ടെന്നൊരു ദിവസം അവനെ കാണാതായ്..  " നൈന്റി സിക്സ് " എന്ന സിനിമയിലെ നായകനെ പോലെ കുറേ ഏറെ സ്നേഹം വാരി ചൊരിഞ്ഞു, ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി  പെട്ടെന്നൊരു അപ്രത്യക്ഷമാവൽ..   


ദിവസങ്ങൾ കഴിഞ്ഞു..  മാസങ്ങളും വർഷങ്ങളും കഴിഞ്ഞു..  അവൻ ഓർമകളായി എന്നിൽ എപ്പൊഴക്കെയോ വന്നു പോയ്‌..   


അവനു പകരം വേറെ ആരൊക്കെയോ വന്നിരുന്നു എങ്കിലും ഞാനവനെ ഓർത്തുകൊണ്ടേ ഇരുന്നു എന്നതാണ് സത്യം...  അങ്ങനെ ഇരിക്കെയാണ് ഒരീസം അച്ഛന്റെ കൂടെ കോഴിക്കോട് ബീച്ച് കാണാൻ പോയത്..  


കുലിക്കി സർവത്തിന്റെയും ഉപ്പിലിട്ട ഐറ്റംസ് വിൽക്കുന്ന തട്ടുകടകളുടെയും തിളങ്ങുന്ന പട്ടങ്ങളുടെയും ഐസ് ഉരതിയുടെയും  ചെങ്കനൽ ചായം പൂശിയ ആകാശവും പിന്നെ  ആർത്തിരമ്പുന്ന കടലും കണ്ടു മതി മറന്ന് നടക്കുകയായിരുന്നു ഞാൻ..  


ബീച്ച് ഹിസ്‌പിറ്റലിനു മുൻ വശത്താണെന്ന് തോനുന്നു..  ഒരു ആൾക്കൂട്ടം..  കാർഡ് ബോഡിൽ A4 ഷീറ്റ് ഒട്ടിച്ച് അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.. " 15മിനിറ്റിനുള്ളിൽ നിങ്ങളുടെ ചിത്രം വരഞ്ഞു തരും 250 രൂപ " 


ഞാൻ കൈ നീട്ടി അത് അച്ഛനെ കാണിച്ചു..  ഞങ്ങള് അങ്ങോട്ട് നടന്നു..  


അവിടെ നീണ്ടു ചുരുണ്ട മുടികളും മുറുക്കി ചോപ്പിച്ച വായയും ചേറു നിറഞ്ഞ കൈ നഖങ്ങളും ഉള്ള ഒരാൾ ചിത്രങ്ങൾ വരയ്ക്കുകയാണ്..  ആദ്യം അറപ്പും ഭയവും തോന്നി എങ്കിലും അയാൾ വരയ്ക്കുന്ന വര കണ്ടപ്പോൾ അത്ഭുതവും സഹതാപവും തോന്നി..  ഞങ്ങൾക്കും വരച്ചു തരണം..  ഞാൻ പറഞ്ഞു..  മുഖത്തേക്ക് നോക്കാതെ അയാൾ കൈ വിരൽ വലതു വശത്തേക്ക് നീട്ടി..  അവിടെ മൂന്ന് പേര് ക്യു വിൽ ഇരിപ്പുണ്ടായിരുന്നു..  ഞങ്ങൾ നാലാമത്തെ ആളായി അവിടെ പോയ്‌ ഇരുന്നു..  അച്ഛന്റെ ഫോണെടുത്തു  ഗെയിം കളി തുടങ്ങി..  


അൽപ സമയത്തിന് ശേഷം ഞങ്ങളുടെ നമ്പർ എത്തി..  ഞാൻ അയാളുടെ മുന്നിൽ പോയ്‌ മുഖത്ത് നല്ല ചിരിയും വരുത്തി ഇരുന്നു..  അയാൾ വര തുടങ്ങി..  ഞാൻ അയാളുടെ മുടിയും കണ്ണും മുറുക്കുന്ന വായയും നോക്കി പല്ല് പുറത്ത് കാണിക്കാതെ ചിരിക്കുകയാണ്..  പെട്ടെന്ന് നെഞ്ചിലൂടെ ഒരു മിന്നൽ കടന്നു പോയ്‌..  ഞാനാ കണ്ണുകളിലേക്ക് സൂക്ഷ്മമായി നോക്കിയിരുന്നു..  പതിയെ എന്റെ ചിരി മാഞ്ഞു തുടങ്ങി കരഞ്ഞു പോവുമോ എന്ന് വരെ തോന്നി പോയ്‌..  അത് അവനാണ്..  അവൻ ഒരുപാട് മാറിയിരിക്കുന്നു..   മുറുക്ക് പോലുള്ള ദുശീലം ആവാം..  അവന്റെ മുഖം പ്രായത്തിലും കവിഞ്ഞു വാർദ്ധക്യത്തിൽ എത്തിയിരിക്കുന്നു..  


ചിത്രം വര കഴിഞ്ഞപ്പോൾ അധിക നേരം എനിക്കവിടെ നിൽക്കാൻ തോന്നിയില്ല.. തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചു അച്ഛന്റെ തോളിൽ ചാരി കിടന്നു..


ആകാശം കാർമേഘങ്ങൾ വിതറിക്കൊണ്ട് ചെറീയൊരു  മഴയ്ക്കു തയ്യാറെടുക്കുകയാണ്..  പക്ഷെ അപ്പോഴേക്കും വലിയൊരു പേമാരി എന്റെ ഉള്ളിൽ പെയ്തു തുടങ്ങിയല്ലോ.. 💔

Wednesday, October 14, 2020

ചുവന്ന പൊട്ടുകൾ

 മലവെള്ളം പോലെ ഫ്രണ്ട് റിക്വസ്റ്റ് ഒഴുകി വരാൻ തുടങ്ങിയപ്പോ അവൾ ഒന്നും നോക്കാതെ അതൊക്കെ അക്‌സെപ്റ് ചെയ്യാൻ തുടങ്ങി..  ആരെന്നോ എന്തെന്നോ നോക്കാതെ കൺഫോം ബട്ടണിൽ അവളുടെ വിരലുകൾ അതിവേഗം ഒഴുകി നടന്നു ..  


അങ്ങനെ ആയിരിക്കാം..  fb യിൽ അവളുടെ ഫ്രണ്ട് ലിസ്റ്റിൽ ആ ഒരു അക്കൗണ്ടും വന്നുപെട്ടത്..  സാധാരണ ആയി ബോയ്സിന്റെ ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ് ചെയ്യുമ്പോൾ തന്നെ ഇൻബോക്സിൽ ഒരു ഹായ് വരും..  എല്ലാവരും അങ്ങനെ ആണെന്നല്ല.. 95% അങ്ങനെ വരാറുണ്ട്..  അന്നും അത് വന്നിരുന്നു..  അതുകൊണ്ട് തന്നെ അതവൾ ശ്രദ്ധിച്ചതേ ഇല്ല..  


അടുക്കളയിൽ എന്തോ കരിഞ്ഞു മണക്കുന്നു..  അവൾ ഫോൺ അവിടെ ഇട്ടുകൊണ്ട്  അടുക്കളയിലേക്കോടി..  ഭർത്താവിന്റെ പ്രേമ സ്വരൂപിണിയായ ഭാര്യ..  അമ്മായി അമ്മയുടെ സ്നേഹ നിധി ആയ മരുമകൾ..  ജോലികളിൽ നിന്ന് ജോലികളിലേക്ക് കൂടുമാറുമ്പോൾ എപ്പോഴോ വീണു കിട്ടിയ ഒരല്പനേരം..  അവൾ വീണ്ടും ഫോൺ എടുത്തു.


" ഹായ് " മെസഞ്ചറിൽ നിന്നും അപരിചമായ ഒരു അക്കൗണ്ട് അവളെ സ്വാഗതം ചെയ്തു..  


"എന്നെ മനസ്സിലായോ " മെസ്സഞ്ചർ വീണ്ടും മന്ത്രിച്ചു..  


അതാര്..?  എന്ത്..?  അതൊന്നും അവൾ ശ്രദ്ധിച്ചതേ  ഇല്ല.  ഇത്തരത്തിൽ ഒരു പത്തിരുപതു മെസ്സേജ് ഡെയിലി വരുന്നതാണല്ലോ..  


" ഈ കള്ളം  ഒരു നാൾ പോളിയില്ലേ " അത് പറഞ്ഞപ്പോഴാണ് അവളുടെ കണ്ണുകൾ  ആ ചാറ്റ് ലിസ്റ്റിൽ വന്നു പെട്ടത്..   


"എന്ത് കള്ളങ്ങൾ..??  " അവൾ മറുപടി കൊടുത്തു...  


"നിന്റെ കലണ്ടറിൽ അടയാളപ്പെടുത്തിയ ചുവന്ന പൊട്ടുകൾ എന്ന കള്ളം  "മെസ്സഞ്ചറിൽ മലയാളം ഫോണ്ടിൽ പെട്ടെന്ന് തന്നെ മറുപടി എത്തി..


 അവൾക് വിറക്കാൻ തുടങ്ങി..  തൊണ്ടയിൽ വറ്റി തുടങ്ങിയ അവസാന തുള്ളി ഉമിനീരും ഇറക്കി അവൾ മെസ്സഞ്ചർ കീ ബോർഡിൽ വിരലുകൾ ഓടിച്ചു..  " എനിക്ക് മനസിലായില്ല "


പൊട്ടിച്ചിരികളുടെ സ്മൈലികൾ അവളുടെ ഇൻബിക്സിൽ വന്നു നിറഞ്ഞു..  


" നിങ്ങൾ ആരാണ്.. ?  " അവൾ ചോദിച്ചു 


എന്നെ നിനക്കിതുവരെ മനസ്സിലായില്ലേ..  


ഇല്ല..  എനിക്ക് നിങ്ങളെയും നിങ്ങള് പറഞ്ഞു വരുന്നതെന്തെന്നും ഒന്നും മനസ്സിലാവുന്നില്ല..  അവൾ അതിവേഗം റിപ്ലൈ ചെയ്തു..  


അഭിനയം ആണെന്നറിയാം..  എങ്കിലും നീ ചോദിച്ച സ്ഥിതിക്ക് ഞാൻ സ്വയം എന്നെ പരിചയപ്പെടുത്താം..  ഞാൻ നീ തന്നെ ആണ്..  നിന്റെ പാതി..  നീ അറിയാതെ ഞാൻ നിന്നെ പലതവണ സഹായിക്കാനും ശകാരിക്കാനും വന്നു..  നീ അതൊന്നും ശ്രദ്ധിച്ചില്ല..  ഓർക്കുന്നില്ലേ..  നീ ചെറീയ ക്‌ളാസിൽ പഠിക്കുമ്പോഴാണ് നിന്നെ ഞാൻ ആദ്യമായി കാണാൻ വരുന്നത്..  അന്ന് നീ എന്നെ കണ്ടു സ്വപ്നത്തിൽ നിന്ന് ഞെട്ടി ഉണർന്നു കരഞ്ഞു ബഹളം വച്ചു..  


ഓർമകൾക്ക് വേരിറങ്ങി അവൾ തന്റെ കുട്ടിക്കാലം താമസിച്ച ആ പഴയ വീട്ടിൽ തന്റെ മച്ചിൻ മുകളിലെ ആ ഒറ്റമുറിയിൽ എത്തി..  നേരം പുലരാറായിരുന്നു..  മധുര സ്വപ്നത്തിൽ നിന്നും വഴുതി അവളൊരു പാറ ഇടുക്കിലേക്ക് വീണു..  മേലാസകലം മുറിവുണ്ട്..  ചോര ഒലിച്ചു കരയുന്ന അവളുടെ അരികിലേക്ക് ഒരു ഭീകര രൂപം ആക്രമിക്കാനായ് നടന്നു വന്നു..  പെട്ടെന്നാണ് അയാൾ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്..  അയാൾ സുന്ദരനായിരുന്നു.   അയാൾ ആ ഭീകര രൂപത്തോട് ശക്തമായി പോരാടി..  പക്ഷെ അയാൾക്ക് അധിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല..  ഓർക്കാപ്പുറത് തലക്ക് പിന്നിൽ കിട്ടിയ അടിയിൽ അയാൾ നിലത്തു വീണു..  ഭീകര രൂപം അവൾ ക്കരികിലേക്ക് പാഞ്ഞടുത്തു..  അവൾ അത്യുച്ചത്തിൽ നിലവിളിച്ചു..  അയാൾ ഉണർന്നു..  സർവ  ശക്തിയും സ്വീകരിച്ചു അയാൾ എഴുന്നേറ്റു..  അപ്പോഴേക്കും ആ ഭീകര രൂപം അവളുടെ അടിവയറ്റിൽ നിന്നും കുറേ ചുവന്ന പൊട്ടുകൾ വാരിയെടുത്തു മറഞ്ഞു കളഞ്ഞു..  അയാൾ അവള്കരികിലേക്ക് വന്നു..  അവൾ വീണ്ടും വീണ്ടും ചങ്ക് പൊട്ടുമാറിച്ചതിൽ നില വിളിച്ചു..  പെട്ടെന്ന് അമ്മയുടെ കരതലം അവളെ വലയം പ്രാപിച്ചു..  അവൾ സ്വപ്നത്തിൽ നിന്നും ഉണർന്നു..


 തുമ്പി ഞാനൊന്ന് പുറത്ത് പോവാ ട്ടോ ..  അവളുടെ ഭർത്താവിന്റെ ശബ്ദം അവൾ മനസ്സില്ല മനസ്സോടെ ഫോൺ താഴെ വച്ചു ഭർത്താവിന്റെ അരികിലേക്ക് നടന്നു..  


എന്ത് പറ്റി തുമ്പി നിന്റെ മുഖം വല്ലാത്തായിരിക്കുന്നല്ലോ..  അയാൾ ചോദിച്ചു..  ഹേയ് ഒന്നുല്ല..  ചെറീയ തലവേദന..  അവൾ പറഞ്ഞു..  നീ ഇങ്ങനെ ഓടി നടന്നു ജോലി ചെയ്യുന്നത് കൊണ്ടല്ലേ..  കുറച്ചു റസ്റ്റ്‌ എടുത്തൂടെ നിനക്ക്.. തന്റെ ഭർത്താവിന്റെ സ്നേഹ മൊഴികൾ ഒന്നും അവൾ കെട്ടതെ ഇല്ല..  മനസ്സ് മുഴുവൻ ചുവന്ന പൊട്ടുകൾ മാത്രമായിരുന്നു..  


അവൾ അടുക്കളയിലേക്ക് നടന്നു..  ശരിയാണ്..  അങ്ങനെ ഒരാൾ ഇടയ്ക്കിടയ്ക്ക് ജീവിതത്തിലേക്ക് വന്നു പോയിരുന്നു..  തന്റെ സ്നേഹം തന്റെ ആദ്യം കാമുകനോട്  തുറന്ന് പറയാൻ തയ്യാറായ ദിവസം അവളുടെ ഓർമകളിലേക്ക് വന്നു..  അതിന്റെ തലേ ദിവസം രാത്രയിലെ സ്വപ്നത്തിലും ഇയാൾ കടന്നു വന്നു..  ചോരയൊലിച്ചു പറ ഇടുക്കിൽ കുടുങ്ങി കിടക്കുന്ന എന്നെ രക്ഷിക്കാനായി.. ഞാൻ അയാളെ കണ്ടതും പിടഞ്ഞെഴുന്നേറ്റ് വേച്ചു വേച്ചു നടന്നു നീങ്ങി എന്റെ ആദ്യ കാമുകന്റെ അരികിലേക്ക്..  അയാള് അങ്ങോട്ട് പോവരുത് എന്ന് ഒരുപാട് തവണ പറഞ്ഞിരുന്നു..  പക്ഷെ ഞാൻ  പോയ്‌..  രാവിലെ ഉണർന്നപ്പോഴേക്കും ഞാൻ എല്ലാം മറന്നു..  പിന്നെയും ദിവസങ്ങൾ നീണ്ടുപോയി..  എന്റെ ആദ്യ കാമുകനോട് ഞാനാ സത്യം ഒരിക്കൽ പറഞ്ഞു..  എനിക്കെന്റെ ചുവന്ന പൊട്ടുകൾ നഷ്ടപ്പെട്ടിരിക്കുന്നു..  അത് കേട്ടതും അയാൾ സ്തബ്ധനായി.. എന്നോട് മിണ്ടാതായ്..  ഞങ്ങൾ പിരിഞ്ഞു.. 


എന്താ കുട്ടിയെ ആലോചിക്കുന്നത്..  പാല് തിളച്ചു മറയുന്നത് കണ്ടില്ലേ നീ..  ഭർത്താവിന്റെ അമ്മ വന്നു തൊട്ടപ്പോഴാണ് അവൾ ആ ഓർമകളിൽ നിന്ന് ഉണർന്നത്..  


എന്ത് പറ്റി കുഞ്ഞേ മോൻ പറഞ്ഞൂലോ നിനക്ക് വയ്യാണ്ടായിരിക്കുന്നു എന്ന്..  സുഖമില്ലെങ്കിൽ പോയ്‌ കുറച്ചു കിടക്കു..  അമ്മ ചെയ്തോളാം ഇതൊക്കെ..  അവളുടെ കയ്യിൽ നിന്നും തവി പിടിച്ചു വാങ്ങിയതിന് ശേഷം അമ്മ പറഞ്ഞു.  


അവൾ വീണ്ടും ഫോൺ കയ്യിലെടുത്തു..  കട്ടിലിലേക്ക് അമർന്നു..  എവിടെ..  അയാളുടെ ചാറ്റ് എവിടെ..  അവൾക്ക് വന്ന എല്ലാ ചാറ്റ് ലിസ്റ്റിലേക്കും അവളുടെ കണ്ണുകൾ ഇഴഞ്ഞു നീങ്ങി..  എന്തായിരുന്നു അയാളുടെ പേര്..  ഇതൊക്കെ എന്റെ തോന്നലായിരുന്നോ.. 


നേരം അർധരാത്രി..  ഭർത്താവിന്റെ കര വലയത്തിൽ അവൾ ഒരു വെള്ളരി പ്രാവിനെ പോലെ മയങ്ങുകയാണ്..  പതിയെ പതിയെ അവളുടെ സ്വപ്നത്തിലേക്ക് അയാൾ കടന്നു വന്നു..  അയാളുടെ മുഖം പഴയതിലും സുന്ദരമായിരുന്നു..   അയാൾ അവളുടെ കവിളുകളിൽ തൊട്ടു..  നെറ്റിയിൽ തലോടി..  രണ്ടു കൈ വെള്ളയിലും അവളുടെ മുഖത്തെ കോരിയെടുത്തു അവളുടെ രണ്ടാമത്തെ പ്രണയ ബന്ധം തകരാനുള്ള കാരണം ചോദിച്ചു..  അവൾക്ക് കരച്ചിൽ വന്നു..  അയാൾ അവളെ മാറോട് ചേർത്തു..  രണ്ടാമത് വന്നവൻ അതായത് നിന്റെ രണ്ടാമത്തെ കാമുകനോട്‌ ഞാൻ പറയാൻ സമയമായിട്ടില്ല എന്ന് മുന്നറിയിപ്പ് തന്ന രഹസ്യം നീ പറഞ്ഞു ല്ലേ..  അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലുകൾ മലവെള്ളം പോലെ ഒഴുകി..  


ശരിയാണ്..  അയാൾ എനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു..  ഞാനത് കേൾക്കാതെയാണ് അവനോട് ആ രഹസ്യം ഞാൻ  വെളുപ്പെടുത്തിയത്..  ആ നശിച്ച ദിവസത്തെ അവൾ ഓർത്തു..  


ബീച്ച് സൈഡിലെ കാറ്റാടി മരത്തിനു താഴെ അവന്റെ കൈ തട്ടിമാറ്റി അവൾ പറഞ്ഞു.   എനിക്കെന്റെ ചുവന്ന പുഷ്പങ്ങൾ നഷ്ടപ്പെട്ടു..  ഞാൻ..  ഞാനിനി പ്രസവിക്കില്ല..  അവിടെ വച്ചു ആ സ്നേഹ ബന്ധവും അവൾക്ക് പതിയെ നഷ്ടമായി..  


എനി ഞാൻ എന്ത് ചെയ്യും..എന്റെ ഭർത്താവും ഒടുവിൽ..   പറയിടുക്കിൽ വച്ചു അവൾ അവനോട് ചോദിച്ചു.. പെട്ടെന്നായിരുന്നു  അലാറത്തിന്റെ ശബ്ദം അവളെ ആ സ്വപ്നത്തിൽ നിന്നും ശക്തമായി തൊട്ടുണർത്തിയത്..

Sunday, February 16, 2020

അവൻ

അവൻ എനിക്ക് എല്ലാമായിരുന്നു.. കോളേജിൽ ഫസ്റ്റ് ഇയറിൽ ചേർന്നപ്പോൾ പെട്ടെന്നായിരുന്നു ഞങ്ങൾ കൂട്ടുകാരായത്..   ഒരുമിച്ചുള്ള കോളേജിൽ പോക്കും വരവും, interwell ആയിക്കഴിഞ്ഞാൽ മറ്റ് ക്ലാസിലെ പെൺകുട്ടികളെ വായിനോക്കാൻ പോകലും.. പഠന കാര്യത്തിൽ വലിയ പുരോഗതി ഒന്നും ഇല്ലെങ്കിലും പാഠ്യേതര വിഷയങ്ങളിൽ ഞങ്ങൾ എന്നും ഒരു പടി മുന്നിൽ ആയിരുന്നു.. 

 അങ്ങനെ ഇരിക്കുകയാണ് ഞങ്ങൾ അമ്മുവിനെ യും മീനുക്കുട്ടിയും പരിചയപ്പെടുന്നത്.. അവന്റെ അതി സമൃദ്ധമായ വാചകക്കസർത്തിൽ ആ രണ്ട് പെൺകുട്ടികളും ഞങ്ങളുടെ അടുത്ത് കൂട്ടുകാരികൾ ആയി മാറി.. എതിർ ഷിഫ്റ്റുകൾ ആയിരുന്നു എങ്കിൽ കൂടിയും ഞങ്ങൾ നാലുപേരും എന്നും ഒരുമിച്ചുകൂടി.. അവർ ഞങ്ങളെ കാണാൻ മാത്രമായി കോളേജിൽ നേരത്തെ വന്നു തുടങ്ങി.. ആർട്സ് കോളേജിലെ ഏതെങ്കിലും ഒരു മൂലയിൽ നിന്നും ഇരുന്നും ഞങ്ങൾ നാലുപേരും ഞങ്ങളുടേതായ ലോകത്തിൽ എന്തൊക്കെയോ സംസാരിച്ചിരിക്കുന്നതിൽ ആശ്വാസം കണ്ടെത്തി..  ദിവസങ്ങൾ കടന്നു പോകെ ഞങ്ങളിൽ ബന്ധം വളർന്നു കൊണ്ടിരുന്നു..

ഒരു വെള്ളിയാഴ്ച ദിവസം ഞങ്ങൾ ഷിഫ്റ്റ് കഴിഞ്ഞ് ഇറങ്ങവേ എന്നെയും അവനെയും കാത്തിരുന്ന ആ പെൺകുട്ടികളെ ഞങ്ങൾ കണ്ടു.. നേരത്തെ കരുതിവെച്ചിരുന്ന മിഠായികൾ ഞങ്ങൾ അവർക്ക് സമ്മാനിച്ചു... ഞങ്ങളുടെ കഥകളുടെയും തമാശ കളുടെയും സ്വപ്നങ്ങളുടെയും ലോകത്തിന്റെ വാതിൽ ഞങ്ങൾ മെല്ലെ തുറന്നു.. കുറെ നേരത്തെ ആ നിൽപ്പ് മടുത്തപ്പോൾ പതുക്കെ കോളേജിന്റെ നാലാം നിലയിൽ ആളൊഴിഞ്ഞ ക്ലാസ് മുറിയിലേക്ക് ഞങ്ങൾ നടന്നു.. ഒരു ഡസ്ക്  അപ്പുറവും ഇപ്പുറവും ആയി ഇരുന്ന് ഞങ്ങൾ കൈവെള്ളയിലെ രേഖകളിൽ പരസ്പരം വിരൽത്തുമ്പിനാൽ കളം വരച്ചു സമയ ബോധങ്ങൾ മറന്നിരിക്കുമ്പോൾ  കോളേജിൽ ലോങ്ങ് ബെൽ അടിച്ചതും അടുത്ത ഷിഫ്റ്റ് സ്റ്റാർട്ടായി ക്ലാസ് മുറികൾ പഠന സജീവമായതും  ഞങ്ങൾ അറിഞ്ഞില്ല..  അന്നത്തെ പ്രിൻസിപ്പൽ ഷിജിൽ സർ വെറുതെ ആ വഴി വന്നപ്പോഴാണ് ഞങ്ങൾ അതൊക്കെ മനസ്സിലാക്കിയത്.. സാറിനെ കണ്ടപ്പോൾ ഞങ്ങൾ നാലു പേരും നാലു ഭാഗത്തേക്ക് ആയി തെന്നിമാറി.. പരസ്പരം എന്തോ സദാചാര വിരുദ്ധ പ്രവർത്തികളിൽ മുഴുകിയിരിക്കുകയായിരുന്നു എന്ന സാറിന്റെ വിലയിരുത്തലിൽ ഞങ്ങളെ നാലുപേരെയും സാറിന്റെ ഓഫീസ് മുറിയിലേക്ക് സ്വാഗതം ചെയ്തു..  ഓഫീസിന്റെ പടിക്കൽ എത്തിയ എന്നോടും അവനോടും ഇനി രക്ഷിതാവിനെ കൊണ്ടു വന്നിട്ട് ക്ലാസ്സിൽ കയറിയാൽ മതി എന്നു പറഞ്ഞ് തിരിച്ചയച്ചു.. പെൺകുട്ടികൾ കരച്ചിലിന്റെയും  കണ്ണീരിന്റെയും  കടുത്ത ജാമ്യത്തിൽ തിരിച്ച് ക്ലാസ്സ് മുറികളിലേക്ക് പോവുകയും ചെയ്തു..

പിന്നീടുള്ള ദിവസങ്ങൾ വളരെ മനോഹരമായിരുന്നു.. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലും  ബസ് സ്റ്റാൻന്റിലും  കൃഷ്ണ,  ദ്വാരക,  അമ്പാടി തീയേറ്ററുകളിലും ഒക്കെയായിരുന്നു ഞങ്ങളുടെ ക്ലാസ്.. ദിവസം ഒന്ന് കഴിഞ്ഞു രണ്ടു കഴിഞ്ഞു മൂന്നും നാലും അഞ്ചും കഴിഞ്ഞു അപ്പോഴേക്കും എന്റെ ഉള്ളിൽ ഭയത്തിന്റെ  അതികഠിനമായ കള്ളിമുൾ ചെടികൾ തളിരിട്ടു.. ഒരു വൈകുന്നേരം വീട്ടിൽ പോയ്‌  അമ്മയെ സോപ്പിട്ട് പിറ്റേന്ന് കോളേജിൽ അമ്മയെ  എത്തിച്ചുകൊണ്ട് ഞാൻ ക്ലാസ്സിൽ കയറി എന്നാൽ അവന്റെ  നിലപാട് അതായിരുന്നില്ല.. ഉള്ളിയേരിയിലെ ക്രൈസ്റ്റ് കോളേജിൽ അവൻ കുറച്ചു ദിവസം പോയി.. അവിടെ പഠനം തുടർന്നു.. ഞങ്ങൾ അങ്ങനെ പിരിഞ്ഞു വല്ലപ്പോഴും ചെയ്യാറുള്ള ഫോൺകോളിൽ മാത്രമായി ഞങ്ങളുടെ സൗഹൃദം ഒതുങ്ങി.. ഡിഗ്രി കഴിഞ്ഞു പുറത്തിറങ്ങിയ എനിക്ക് ഗൾഫിൽ  പോകാൻ ഒരു വിസ ശരിയായി.. പിന്നീട് അവനെ സംഭവിച്ചത് എല്ലാം എനിക്ക് കോളേജിൽ  കൂടെ പഠിച്ചവർ പറഞ്ഞു തരുകയായിരുന്നു..

 ഒരിക്കൽ കുവൈറ്റിൽ നിന്ന് ഒരു ഉച്ചസമയത്ത് വെറുതെ നാട്ടിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന കഥ ഞാൻ അറിഞ്ഞത്.. അവൻ ഒരു പറങ്കി മാവിൻകൊമ്പിൽ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യ ചെയ്തിരിക്കുന്നു.. അമിതമായ കഞ്ചാവിന്റെ  ഉപയോഗം അവനെ അതിന് പ്രേരിപ്പിച്ച എന്നുകൂടി കേട്ടപ്പോൾ ഞാൻ ആകെ തളർന്നു പോവുകയായിരുന്നു..

ആ സാഹചര്യത്തിന് ഇടയായ കഥ ഇങ്ങനെ..

 ഉള്ളിയേരി യിലെ ക്രൈസ്റ്റ് കോളേജിൽ അവൻ അധികകാലം ഉണ്ടായിരുന്നില്ല.. കോഴിക്കോട്ടെ മറ്റേതൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ അവൻ മറ്റെന്തോ ഒരു കോഴ്സിന് ചേർന്നു.. അവിടെ അവനെ സ്വീകരിച്ചത് കഞ്ചാവിനും മദ്യത്തിനും കീഴ്പ്പെട്ട ഒരു കൂട്ടം  കൂട്ടുകാരായിരുന്നു..  അവിടെ അവൻ എല്ലാം മറന്നു.. ആളൊഴിഞ്ഞ പറമ്പും,  കെട്ടിടങ്ങളുടെ ടെറസ്സും ബീച്ചും കടത്തിണ്ണകളിലും അവൻ ആ വിഷപ്പുക വലിച്ചു തുപ്പാൻ ഉള്ള വേദികളാക്കി മാറ്റി..  അതിൽ ആനന്ദം കണ്ടെത്തി..  മറ്റൊരു ലോകത്ത് മറ്റൊരാളായി അവൻ മാറി.. പിന്നീട് ഏതോ ഒരു രാത്രിയിൽ ഇവയൊന്നും കിട്ടാതെ വന്നപ്പോൾ പിടിച്ചുനിൽക്കാൻ വയ്യാതെ അവൻ പൊട്ടിത്തെറിച്ചു..  കുറ്റബോധത്തിന് തായ്‌വേരുകൾ ഇറങ്ങിയ അവന്റെ ചിന്തയിൽ തന്റെ അച്ഛന്റെ മുന്നിൽ നിന്നവൻ ഒരു കുമ്പസാരം നടത്തി..  സ്നേഹസമ്പന്നനായ ആ പിതാവ് അടുത്ത പ്രഭാതത്തിൽ അവനെയും കൊണ്ട് ആശുപത്രിയിലേക്ക് യാത്രയായി..  ഡോക്ടറുടെ മുന്നിൽ അവനൊരു സ്മാർട്ട് ബോയ് ആയിരുന്നു..  അഡ്മിറ്റ് ആവേണ്ട ആവശ്യം ഒന്നും ഇവനില്ല.. ഇവൻ നല്ല കുട്ടിയാണ്.. ഞാൻ തരുന്ന മരുന്നുകൾ യഥാവിധി കഴിച്ചാൽ മാത്രം മതി എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വളരെ സന്തോഷപൂർവ്വം ആണ് അവർ ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.. എന്നാൽ അന്ന് സന്ധ്യക്ക് അവൻ പോലും അറിയാതെ അവൻ  മറ്റൊരാളായി മാറുകയായിരുന്നു.. നേരത്തോട് നേരം അവനെ നയിച്ച ആ മഹാ വിഷം അവനെ കിട്ടാതെ വന്നപ്പോൾ അവന് അവനെ തന്നെ നഷ്ടമായി..

മരുന്നു തരാനായി വന്ന അവന്റെ അച്ഛന്റെ പെങ്ങളെ അവൻ ഒരു കത്തിയെടുത്ത് ആഞ്ഞു കുത്തി.. എതിർക്കാൻ വന്ന അവരുടെ ഭർത്താവിന് നേരെയും കത്തി വീശി കൊണ്ട് അവൻ വീട്ടിൽ നിന്നും ഇറങ്ങി ഓടി മലമുകളിലേക്ക് പോയി..  നേരം വല്ലാതെ ഇരുട്ടി തുടങ്ങിയിരുന്നു.. നാട്ടുകാരും വീട്ടുകാരും അവനെ തേടി പറങ്കിമലയുടെ മുകളിലേക്ക്..  എന്നാൽ എത്രതന്നെ ശ്രമിച്ചിട്ടും അവരുടെ ടോർച്ച്ന്റെ വെളിച്ചത്തിനോ   ചൂട്ടിന്റെ പ്രകാശത്തിനോ  അവനെ കണ്ടെത്താനായില്ല..  രാത്രിയുടെ ഇരുട്ടിൽ എവിടെയൊ വച്ച് തിരച്ചിൽ  അവർ അവസാനിപ്പിച്ചു..  എന്നാൽ പിറ്റേന്ന് സൂര്യൻ ഉദിച്ചത് ഞെട്ടിക്കുന്ന നാഡീഞരമ്പുകൾ നിശ്ചലമാക്കുന്ന ഒരു കാഴ്ചയും കൊണ്ടായിരുന്നു..  അവനെ തിരിഞ്ഞു നടന്നിരുന്ന പറങ്കിമലയിൽ ഒരു പറങ്കിമാവിൻ കൊമ്പിൽ അവൻ കഴുത്തിൽ കുരുക്കി തൂങ്ങിയാടുന്നു.. ജീവൻ പോയിട്ട് അപ്പോഴേക്കും എത്രയോ മണിക്കൂറുകൾ കഴിഞ്ഞിരുന്നു..

 എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ.. നീ മറ്റൊരു ലോകത്ത് ഇരുന്നുകൊണ്ട് എന്റെ എഴുത്ത് വായിക്കുന്നുണ്ടാവും..
ഒരു നൊമ്പരത്തോടെ അല്ലാതെ എനിക്കും അന്നത്തെ നമ്മുടെ ക്ലാസിലെ മറ്റുള്ളവർക്കും നിന്നെ  ഓർത്തെടുക്കാൻ പ്രയാസമാണ്..നീന്റെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഈ എഴുത്ത് സമർപ്പിക്കുന്നു..

Monday, June 12, 2017

അവൾ

രാവിലെ തന്നെ പരുങ്ങിക്കൊണ്ട്‌ വിഷ്ണു മുക്കിൽ  അവൾ..!

ഞാൻ ചോദിച്ചു ഗുൽമോഹറിന്റെ ചുവട്ടിൽ ആരെ കാത്തിരിക്കുകയാണെന്ന്..

അവൾ തിരിച്ചു ചോദിച്ചു അരാ ഈ ഗുൽമോഹർ എന്ന്

ഞാൻ പറഞ്ഞു അതൊരു ചുവന്ന സ്വപ്നമാണു. ഉണർന്നെണീക്കുമ്പോഴേക്കും മാഞ്ഞുപോയ ഒരു ദു:ഖ സ്വപ്നം.

സ്വപ്നത്തിന്റെ ചുവട്ടിൽ ആർക്കെങ്കിലും പോവാൻ കഴിയുമൊ എന്ന് അവളുടെ മറു ചോദ്യം..?

വാക്കുകളിൽ നീ കൊണ്ടു നടക്കുന്ന ഫൈബർ ഫ്രേമിട്ട ആ കണ്ണട അഴിച്ച്‌ വയ്ക്കു. സാമൂഹ്യ അസംബന്തത്തിന്റെ ഹയ്‌ ഹീൽ ചെരിപ്പും നീ ഊരി വെക്കു. എന്നിട്ട്‌ എന്റെ കൂടെ വരൂ എന്ന് ഞാൻ.

വൈകിട്ടത്തേ ചന്തന മഴ കഴിഞ്ഞ്‌ വരാമെന്നവൾ

എന്നാ ചെലക്കാണ്ട്‌ പോ എന്ന് ഞാൻ

( ഇങ്ങനൊക്കെ പറയണം എന്നുണ്ടായിരുന്നു. അതിനു മുൻപെ അവൾ ഇന്നലെ പെയ്ത മഴയിലൂടെ രഞ്ചിമാഷ്ടെ വീട്ടിലേക്കോടി )

ശുഭദിനം

Saturday, June 10, 2017

പ്രണയം

മഴയുടെ ചോർച്ചയിൽ പൊട്ടി  മുളയ്ക്കുന്നു മറവിക്ക്‌ വിട്ടുകൊടുത്ത എന്റെ പ്രണയ നൊമ്പരങ്ങൾ

 ആർദ്ദ്രമായ ജനലഴികളിൽ എൻ സ്വപ്നങ്ങൾ വീണ്ടും കരളിലെ തന്ത്രികൾ മീട്ടുമ്പോൾ അവൾ പാതി നനഞ്ഞ്‌ എന്റെ കാറിനു കൈ കാണിച്ചു.. യാന്ത്രികമായ പ്രവർത്തനമെന്നോണം എന്റെ കാലുകൾ അറിയാതെ ബ്രേക്കിലമർന്നു. ഡൊർ തുറന്ന് തല അകത്തേക്ക്‌ താഴ്ത്തി അവൾ മൃതുലമായ സ്വരത്തിൽ അടുത്ത ജങ്ങ്ഷൻ വരെ ഒരു ലിഫ്റ്റ്‌ ചോദിച്ചു. അതിനു  ഞാൻ മറുപടി പറഞ്ഞൊ എന്ന് ശരിക്കും ഓർമ്മയില്ല. അവൾ എന്റെ തൊട്ടടുത്ത്‌ നനഞ്ഞ പക്ഷിയെ പോലെ ഇരുന്നു. കാർ മെല്ലെ മുന്നോട്ട്‌ നീങ്ങി. വല്ലാത്തൊരസ്വസ്തത. അടിവയർ ശക്തമായ്‌ വേദനിക്കുന്നപോലെ. വാക്കുകൾ പുറത്തേക്ക്‌ വരുന്നില്ല. പിറകിൽ ഏതോ ഒരു ലോങ്ങ്‌ ബസ്സിന്റെ കാതടപ്പിക്കുന്ന ഹോൺ മുഴക്കം ..

ഞാനെന്റെ കണ്ണുകൾ ശക്ത്തിയോടെ തുറന്നു. പെട്ടെന്ന് മൊബെയിൽ എടുത്ത്‌ ടൈം നോക്കി. സമയം മൂന്ന് മണി ആവുന്നേ ഉള്ളു.  എണീറ്റ്‌ മൂത്രമൊഴിച്ച്‌ വീണ്ടും പുതച്ച്‌ കിടന്നുറങ്ങി

ബഹുത്ത്‌ 🎼 പ്യാറു കർത്തേ ഹെ തുംകോ 🎧 സനം

( ബേഗ്രൗണ്ടിൽ കൊതുകിന്റെ മൂളിപ്പാട്ട്‌ )

ശുഭരാത്രി

Friday, June 9, 2017

യൂ പി സ്കൂൾ ക്ലാസ്‌ മുറി ഓർമ്മ കുറിപ്പ്‌

പുലി മുരുകൻ എന്ന് പടം ഇറങ്ങുന്നതിനും എത്രയോ വർഷങ്ങൾക്ക്‌ മുൻപ്‌ ഒരു പുലി ഞങ്ങടെ നാട്ടിലും ഇറങ്ങി. അന്ന് ഞാൻ യൂ പി സ്കൂളിൽ പഠിക്കുകയായിരുന്നു. ഏതാണ്ട്‌ സമയം ഒരു ഉച്ച ഉച്ചരയോടടുത്തിരിക്കും. ഞാൻ ക്ലാസ്സിൽ പതിവുപോലെ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞോണ്ടിരിക്ക്യയായിരുനു. പെട്ടെന്നൊരു പുലി ക്ലാസിന്റെ മേക്കൂരയും പൊളിച്ച്‌ ടീച്ചറുടെ മേശയിലേക്ക്‌ ഒറ്റ ചാട്ടം. വല്ല ചക്കയോ മാങ്ങയോ ആണെന്നാ ഞങ്ങൾ ആദ്യം കരുതിയത്‌. പക്ഷെ പിന്നീട്‌ മനസ്സിലായ്‌. അത്‌ നരഭോജിയായ വരയൻ പുലിയാണെന്ന്. എല്ലാരും ഭഹളം വക്കാൻ തുടങ്ങിയപ്പൊ ടീച്ചർ കയ്യിൽ കിട്ടിയതെന്താച്ചാ എടുത്തെറിയാൻ പറഞ്ഞു. അപ്പഴേക്കും മുട്ടായ്‌ കടലാസും പെൻസിലിന്റെ ഒടിഞ്ഞ നിബും ചോക്കിന്റെ കഷ്ണവുമൊക്കെ ആയ്‌ ഏറു തൊടങ്ങിയിരുന്നു. എനിക്ക്‌ മാത്രം എറിയാൻ ഒന്നും കിട്ടിയില്ല. അവിടെ ആകെ ഉണ്ടായിരുന്നത്‌ ബോഡ്‌ തുടച്ച്‌ വച്ച ഡെസ്റ്റർ മാത്രമായിരുന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല. അതെടുത്ത്‌ ഒരൊറ്റ ഏറങ്ങ്‌ കൊടുത്തു. ഏറെന്ന് പറഞ്ഞ അതായിരുന്നു ഏറു. പുലിയുടെ നെറ്റിക്ക്‌ തന്നെ കുടുങ്ങി. പുലിയുടെ കണ്ണിലും മൂക്കിലും നിറയെ ചോക്കിന്റെ പൊടി. കണ്ണുകാണാതെ  പുലി ആകെ വണ്ടറായ്‌ നിക്കുന്ന സമയം ഞാൻ ലഞ്ച്‌ ബോക്സിൽ നിന്ന് ഒരു മീനിന്റെ മുള്ളെടുത്ത്‌ പുലിയുടെ സിക്സ്‌ പാക്കിലിട്ട്‌ ആഞ്ഞൊരു കുത്തങ്ങട്‌ കുത്തി. പുലി ക്ലോസ്‌

സഫറോങ്ങ്‌ കി സിന്ത്‌ കി ജോ കഭി നഹിം ഖതം ഹോ ജാത്തീ ഹെ

Monday, April 10, 2017




എല്ലാവർക്കും ഉണ്ടാവും
അലമ്പന്മാരായ ചില കൂട്ടുകാർ..!

അവരാവും
നമ്മെ ആദ്യമായ്‌ സിഗരറ്റ്‌ വലിക്കാൻ പഠിപ്പിക്കുക..!

മദ്യത്തിന്റെ ലഹരി പരിചയപ്പെടുത്തി തരിക..!

വായ്‌ നോട്ടം തുടങ്ങി
സകലമാന അലമ്പുകൾക്കും ഗുരുനാഥന്മാരായ്‌ അവർ നമ്മെ വല്ലഅതങ്ങ്‌

 സ്വാധീനിക്കും..!

ചിലർ കൂട്ടത്തിൽ കൂടി ചതിക്കും..!

ചതിയുടെ കാഠിന്ന്യം തിരിച്ചറിയാത്തവർ കൂടെ നിന്ന് അവർക്ക്‌ വേണ്ടി വാദിക്കും..

നമുക്കപ്പോൾ വേദനിക്കും..

ചതി തിരിച്ചറിഞ്ഞപ്പോഴുണ്ടായതിനേക്കാളേറെയാവും ആ വേദന..!

ദേഷ്യവും സങ്കടവും കൂടി കലർന്ന്
മനസ്സാകെ അസ്വസ്തമാവും..

പതിയെ നിത്യവുമുള്ള കൂടിച്ചേരലുകൾ ഒഴിവാക്കി തുടങ്ങും..

അങ്ങനെയിരിക്കുമ്പോഴാവും എല്ലാവരും നിർബന്തമായും പങ്കെടുക്കേണ്ടതായ ഒരു കല്ല്യാണമോ അങ്ങനെ എന്തെങ്കിലും ഒന്ന് വരുന്നത്‌..

ആ ചേരലിൽ നമ്മആറിയാതെ വീണ്ടും എല്ലാം മറക്കുന്നു..

വീണ്ടും പഴയതുപോലെ നമ്മൾ കൂട്ടുകാരാവുന്നു..

ട്രിപ്പുകൾ പ്ലാൻ ചെയ്യുന്നു..
സിഗരറ്റ്‌ വലിക്കുന്നു...
മദ്യപിക്കുന്നു.. വാളുവെക്കുന്നു..!

ഒഴിവുദിനങ്ങൾ
 സിനിമ കണ്ടും വായ്‌ നോക്കി നടന്നും ഒഴിഞ്ഞ കീശയുമായ്‌ അവസാനിക്കുന്നു..

പണിക്കുപോയാൽ പണി തീരും മുമ്പ്‌ കിട്ടാൻ പോവുന്ന കൂലി തീർക്കാനുള്ള പരിപാടി പ്ലാൻ ചെയ്യപ്പെടുന്നു..

മറ്റുള്ളവർക്ക്‌ മനസ്സിലാവ്വാത്തതും അഗീകരിക്കാൻ പറ്റാത്തതുമാവും ചിലർ പറയുന്ന സൗഹൃദത്തിന്റെ വിശദീകരണങ്ങൾ..

Wednesday, November 16, 2016

ഒരു പെരീയ കഥൈ

കണ്ണു കൊണ്ട്‌ കാണാനും ചെവി കൊണ്ട്‌ കേൾക്കാനും മൂക്കു കൊണ്ട്‌ ഗന്ധമറിയാനും അവൻ എവിടുന്ന് പഠിച്ചു എന്നത്‌ ഇന്നും  ചരിത്രത്താളുകളിൽ ഉത്തരം കിട്ടാത്ത  ചോദ്യമയ്‌ അവശേഷിക്കുന്നു. തരള ഹൃദയരായ ഗ്രൂപ്പഗങ്ങൾ ഹൃദയം പൊട്ടി  മരിക്കില്ലെങ്കിൽ അവനെ കുറിച്ചുള്ള ആ കദന കഥ ഞാൻ പറയാം.

ടിന്റു എന്നായിരുന്നു അവന്റെ പേരു. ക്ലാസ്സിൽ  എന്നും വൈകി വരുകയും ആ കാരണത്താൽ നേരത്തേ പോവുമയും ചെയ്യുന്ന മിടുക്കനായ കുട്ടി. ഒരിക്കൽ ടീച്ചർ അവനോടൊരു സിമ്പിൾ കൊസ്റ്റ്യൻ ചോദിച്ചു. ഇന്ത്യയുടെ പ്രധാന മന്ത്രി ആരാണെന്ന്. കഷ്ടകാലം എന്ന് പറയട്ടെ അവനതിന്റെ ഏൻസർ അറിയില്ലായിരുന്നു. ഇത്ര സിമ്പിളായ കാര്യമറിയാത്ത അവനെ കലികയറിയ ടീച്ചർ ക്ലാസ്സീന്ന് പുറത്താക്കി. കരഞ്ഞ്‌ കൊണ്ടവൻ ക്ലാസിനു വെളിയിൽ പോയ്‌ നിന്നു. ആ നേരം അത്‌ വഴി വന്ന പ്രിൻസിപ്പാൾ കാര്യമന്ന്യേഷിച്ചു. അവൻ പ്രിൻസിയോട്‌ വളരെ ദുഖത്തോടെ കാര്യങ്ങൾ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി കലി പൂണ്ട പ്രിൻസി ഇത്ര സിമ്പിളായ കാര്യം അറിയാത്ത നീ ഈ സ്കൂളിനു തന്നെ അപമാനാമാടാ എന്നും പറഞ്ഞ്‌ അവനെ ടീ സിയും കൊടുത്ത്‌ സ്കൂളിന്ന് തന്നെ പുറത്താക്കി. അവൻ സങ്കടം സഹിക്ക വയ്യാതെ സ്കൂളിനു വെളിയിൽ ചെന്ന് കരഞ്ഞു. അവന്റെ കരച്ചിലും കേട്ട്‌ അത്‌ വഴി വന്ന പഞ്ചായത്ത്‌ പ്രസിടന്റ്‌ നിറഞ്ഞ വാൽസല്ല്യത്തോടേ അവനോട്‌ സമ്പവിച്ചതെന്തെന്ന് കാര്യം തിരക്കി. ചങ്ക്‌ പറയുന്ന വേദനയോടേ അവൻ നടന്ന കാര്യങ്ങ്‌ പ്രസിഡന്റിനെ അറിയിച്ചു. ഇത്‌ കേട്ടതു പെട്ടെന്ന് പ്രസിഡണ്ടിന്റെ ഭാവം മാറി. ഇത്രയും സിമ്പിളായ ഒരു കാര്യം അറുയാത്ത നീ ഈ പഞ്ചായത്തിനു തന്നെ നാണക്കേടാ എന്നും പറഞ്ഞ്‌ അവനെ ആ പഞ്ചായത്തിൽ നിന്നും പുറത്താകി.   ഖേതകരമെന്ന് പറയട്ടെ അവൻ അങ്ങനെയാ ജില്ലയിൽ നിന്നും ആ സംസ്താനത്തിൽ നിന്ന് വരെ പുറത്താക്കപ്പെട്ടു. ഒടുവിൽ കരഞ്ഞ്‌ തളർന്ന കണ്ണുകളും വിശന്ന് ഒട്ടിയ വയറുമായ്‌ അവൻ ഒരു കടപ്പുറത്തെത്തപ്പെട്ടു. അപ്പോഴാണു അപ്പുറത്തേ റോഡരികിൽ നിന്നും ഒരു ഐസ്ക്രീം കാരന്റെ ഹോണടി സ്ംശബ്ദം.അവൻ കേട്ടത്‌. പെട്ടെന്ന് അവന്റെ സങ്കടമെല്ലാം മാറി. ഐസ്ക്രീം തിന്നണം. അവൻ ഓടി. ആ മണൽ തിട്ടകൾക്കു മുകളിലൂടെ അപ്പുറത്തേ റോഡരികിൽ നിൽക്കുന്ന ഐസ്ക്രീം കാരന്റെ അരികിലേക്ക്‌. പക്ഷെ അവന്റെ വിധി മറ്റൊന്നായിരുന്നു. റോഡിൽ എത്തിയതു ഒരു ലോറി ക്കാരൻ അവനെയും ഇടിച്ചിട്ട്‌ ദൂരേയ്ക്ക്‌ പാഞ്ഞ്‌ പോയ്‌.



ഗുണ പാഠം : റോഡ്‌ ക്രോസ്‌ ചെയ്യുമ്പോ അപ്പുറത്തേക്കും ഇപ്പുറത്തേക്കും നല്ല പോലെ ശ്രധിക്കണം.

( പൊതുജന താൽപ്പര്യാർത്ഥം ഫേയ്സ്‌ ബുക്കിൽ ഇട്ട പോസ്റ്റ്‌ )

Tuesday, June 9, 2015

ഇതും എന്റെ നഷ്ട വസന്തത്തിന് ...!

നിന്റെ പുഞ്ചിരി വശ്യമാണ്. ഞാനെന്ന ഈയാമ്പാറ്റ ആ വെളിച്ചത്തിന് ചുറ്റും പാറിപ്പറക്കുന്നു .. ഒടുവിൽ ചിറകുകൾ നഷ്ടപ്പെട്ടു നിലം പതിക്കുന്നു...

നീ അപ്പോഴും ചിരിക്കുന്നു..
നിന്റെ ചിരി.. ഹാ .. എത്ര മനോഹരം..

എന്റെയൊരു സുഹൃത്ത് പറഞ്ഞറിഞ്ഞു..
നീ  UAE യിലേക്ക് പറക്കുവാൻ റെഡി ആയിരിക്കുകയാണെന്ന് ..

" പറന്നുയരുമ്പോൾ ഞാനെന്ന-
 ചില്ല മറന്നു നീയെന്ന പക്ഷി
ആകാശം കീഴടക്കു..
( കുവൈറ്റിലേക്ക് ഞാൻ പോവാൻ നേരം നീ  കലങ്ങിയ  കണ്ണുകൾ നിറച്ചു പറഞ്ഞു ) "

ഇന്ന് ഞാൻ നിന്നോട് പറയുന്നു,

" ആകാശം ഒരു ട്രാപ് ആണു..
നമ്മളൊക്കെ ആ വലയിൽ കുടുങ്ങാൻ സ്വയം നീന്തി അടുക്കുന്ന പരൽ മീനുകൾ ..

" എങ്കിലും
UAE നിനക്കൊരു  ചില്ലയാവട്ടെ..!
നീ ഒരു പക്ഷിയും..

നിന്റെ കൂട് വികൃതി കുരുന്നുകളുടെ കണ്ണിൽ പെടാതിരിക്കട്ടെ.. "

" മംഗളം നേരുന്നു.."

Thursday, May 21, 2015

നുണക്കഥ

അളവിലുമാധികം മദ്യപിച്ച ഒരു രാത്രി തന്റെ ഡിഗ്രീ ക്ലാസ് മേറ്റായ വിവേകിനോടു അവൻ ഇത്രയും കാലം മനസിൽ അടക്കി വച്ച രഹസ്യങ്ങളുടെ ചുരുളഴിക്കാൻ തുടങ്ങി...

" അളിയാ സ്റ്റിൽ  ഐ ലവ് ഹെർ "

ഗ്ലാസ്സിലോഴിച്ച ബിയറിന്റെ അവസാന തുള്ളി വായിലോഴിച്ചു കൊണ്ട്‌ വിവക് ചോദിച്ചു.

" ഏതു ഹെറാ അളിയാ "

ആരൊക്കെയൊ ചേർന്ന് നക്കി വറ്റിച്ച അച്ചാറു പ്ലെറ്റി ലേക്ക് വെറുതെയാണെന്ന് അറിഞ്ഞിട്ടും വിരൽ കൊണ്ട്‌ തൊട്ടു നക്കി അവൻ തുടർന്നു ..

" മുന്നിലിരുന്നു  പിറകിലിരിക്കുന്ന ഈ എന്നെ നോക്കി ഒളിക ണ്ണെ റിഞ്ഞ വൾ ..

ആരും കാണാതെ ആംസ് ആൻഡ്‌ ദി മാൻ അനോട്ടെഷൻ എഴുതി തന്നവൾ..

കൊയിലാണ്ടി റയിൽ വേ സ്റ്റെഷന്റെ പിറകെ കോളേജിൽ പോവാനായി എന്നും കാത്തിരുന്നവൾ...

പേരില്ലാത്ത മറ്റു ഏതോ കമ്പനിയുടെ യന്ത്രമായി പോകേണ്ട മൂന്നു വർഷത്തിൽ പ്രണയത്തിന്റെ എഞ്ചിൻ ഓയിൽ ഒഴിച്ചവൾ ...

എഞ്ചിനൊയിൽ അല്ല ..! പെട്രോൾ അയിരുന്നു പെട്രൊൾ..!

പിന്നീടവാൻ പറഞ്ഞതിനൊന്നും വ്യക്തത ഉണ്ടായിരുന്നില്ല... വാളുവച്ചു.. ഒറ്റയ്ക്ക് ടെറസ്സിൽ പൊയ് വീണു കിടന്നുറങ്ങി...

ഒരു പ്രണയകഥ

 നിയമപ്രകാരം ഉള്ള മുന്നറിയിപ്പ് : മദ്യപാനം ആരോഗ്യത്തിന് ഹാനികരം..  പുകയിലയുടെ ഏതൊരു രീതിയിൽ ഉള്ള  ഉപയോഗവും അർബുദത്തിന് കാരണമാകും  **********...